Poonoor, പഠനോത്സവം സംഘടിപ്പിച്ചു.

hop thamarassery poster

Poonoor: ഈ അധ്യയന വർഷത്തിൽ പൂനൂർ ജി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് പ്രവർത്തനങ്ങളിലൂടെ ആർജിച്ച കഴിവുകളും തയ്യാറാക്കിയ ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്ന മേളയായ പഠനോത്സവം2024 സംഘടിപ്പിച്ചു.

പാഠഭാഗങ്ങളിലെ കവിതകളുടെയും കഥകളുടെയും ദൃശ്യാവിഷ്ക്കാരങ്ങൾ, ഗണിത സംഭാഷണം,വഞ്ചിപ്പാട്ട്, പാവനാടകം,ഗ്രഹപരിചയം,കേരളംജില്ലകളിലൂടെ തുടങ്ങി ഇംഗ്ലീഷ്,മലയാളം,അറബി ഭാഷകളിലുള്ള രംഗാവിഷ്കാരങ്ങളും പതിപ്പുകൾ,ചുമർപത്രികകൾ,മാഗസിനുകൾ,കാലിഗ്രാഫി,കുഞ്ഞെഴുത്തുകൾ മുതലായവയുടെ പ്രദർശനവും നടന്നു.
ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദിൻറെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.സിആർസി കോഡിനേറ്റർ അരുൺ വേലായുധൻ മുഖ്യാതിഥി ആയിരുന്നു.സീനിയർ അസിസ്റ്റൻറ് യു.കെ.ഇസ്മായിൽ വിദ്യാർത്ഥികളായ ഫാത്തിമത്വൈബ,ആയിഷ ജെയിൻ മെഹക്,മുഹമ്മദ് അദ്നാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ ഡെപ്യൂട്ടി ലീഡർ ഹൈഫ ഫാത്തിമ സ്വാഗതവും, സ്കൂൾ ലീഡർ മുഹമ്മദ്ഇഷാൻ നന്ദിയും പറഞ്ഞു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test