engapuzha road image_cleanup

കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡില്‍ വിള്ളൽ ഉണ്ടായ ഭാഗത്ത് ടിപ്പർ മറിഞ്ഞു (Engapuzha)

hop thamarassery poster

Kodanchery: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് Engapuzha റോഡില്‍ വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് ടിപ്പർ മറിഞ്ഞു.

കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡില്‍ വിള്ളല്‍ ഉണ്ടായിരുന്നത്. വിള്ളൽ ഉണ്ടായിരുന്ന ഭാഗം പൊളിച്ച് റിപ്പയർ ചെയ്യുന്നതിനായി ചെറിയ മെറ്റലുമായി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. റിപ്പയർ നടക്കുന്ന ഭാഗത്തിന് എതിർവശത്തുള്ള കെട്ടിടിഞ്ഞത് കൊണ്ടാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡാണ്.

മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ മാസമാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. കരാറുകാരുടെ അനാസ്ഥയ്‌ക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധം നടത്തിയതിനുശേഷമാണ് റോഡ് തുറന്നത്. ആദ്യം കരാർ എടുത്ത കമ്പനി ഒഴിവായി പോയതിനുശേഷം രണ്ടാമത് എടുത്ത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test