: ഇന്നലെ വൈകുന്നേരം അന്തരിച്ച ഹുസൈൻ കാരാടിക്ക് നാടിൻ്റെ യാത്രാമൊഴി..
രാവിലെ 8.15 മുതൽ 9.15 വരെ താമരശ്ശേരി ഗവ. യു പി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം 9.30 ന് കെടവൂർ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കി. നാടിൻ്റെ നാനാതുറയിലുള്ളവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
നാട്ടിൻപുറത്തിൻ്റെ തനിമയും ഗ്രാമീണ ജീവിതത്തിൻ്റെ സൗന്ദര്യവും രചനകളിൽ ഉൾപ്പെടുത്തിയ എഴുത്തുകാരനായിരുന്നു ഹുസൈൻ കാരാടി. ഭിന്നശേഷി ജീവിതം ആത്മവിശ്വാസത്തോടെ കഠിനാദ്ധ്വാനത്തിൽ സർഗാത്മകമാക്കിയ ഇദ്ദേഹം റേഡിയോ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
1973 ൽ ആകാശവാണിയിൽ ആദ്യനാടകം പ്രക്ഷേപണം ചെയ്യുന്നത്. തുടർന്ന് എൺപതുകളിലും തൊണ്ണൂറുകളിലും റേഡിയോയിലൂടെ പല തവണ ശ്രേതാക്കൾക്ക് ‘നാടകരചന: ഹുസൈൻ കാരാടി ‘ എന്ന് കേൾക്കാനായി. റേഡിയോ മാത്രം സാധാരണക്കാരുടെ ഏക വിനോദോപാധി ആയിരുന്ന കാലത്താണ് ഹുസൈൻ കാരാടി ശ്രദ്ധേയനായത്. ഇദ്ദേഹത്തിൻ്റെ ബോധവത്കരണ ഹാസ്യ നാടകങ്ങൾക്ക് ഏറെ ശ്രോതാക്കളുണ്ടായിരുന്നു.
നൂറിലധികം റേഡിയോ നാടകങ്ങൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തു. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചു.
മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം പ്രമുഖഎഴുത്തുകാരുടെ നോവലുകൾ റേഡിയോ നാടകരൂപം നല്കി അവതരിപ്പിച്ചു.
സ്വതന്ത്രരചനകൾക്കൊപ്പം ഒട്ടനവധി സാഹിത്യകൃതികൾക്കും ഹുസൈൻ കാരാടി നാടകാവിഷ്കാരമൊരുക്കി. എസ്. കെ. പൊറ്റെക്കാട്ടിന്റെ ‘പ്രേതഭൂമി’യായിരുന്നു തുടക്കം. എം.ടി. വാസുദേവൻ നായരുടെ ‘കാലം’, ‘രണ്ടാമൂഴം’, ‘കരിയില കൾ മൂടിയ വഴിത്താരകൾ’, ‘ശിലാലിഖിതം’, കോവിലന്റെ ‘തട്ടകം’, എം. മുകുന്ദൻെറ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, സേതുവി ൻറ ‘പാണ്ഡവപുരം’, യു.എ.ഖാദറിൻെറ ‘ഖുറൈശികൂട്ടം’ എന്നി വയെല്ലാം അവയിൽ ചിലതുമാത്രം. ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ, എം. കുഞ്ഞാണ്ടി, കുട്ട്യേടത്തി വിലാസിനി, ശാന്താ ദേവി തുടങ്ങിയ പ്രമുഖരായിരുന്നു ഇദ്ദേഹത്തിൻ്റെ നാടക കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.
യു.കെ. കുമാരൻെറ ‘തക്ഷൻകുന്ന് സ്വരൂപം’ ആണ് ആകാശവാണിക്കുവേണ്ടി ഹുസൈൻ കാരാടി അവസാനമായി നാടകരൂപരചന നിർ വഹിച്ചത്. .
മുക്കുപണ്ടം റേഡിയോ നാടകത്തിന് ബഹ്റൈൻ ആർട്‌സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലി കങ്ങളിൽ അൻപതിലധികം ചെറുകഥകൾ എഴുതി. അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം (നോവൽ), കരിമുകിലിന്റെ സംഗീതം (നോവൽ), കായംകുളം കൊച്ചുണ്ണി (നോവൽ), അടയാളശില (നോവൽ), നാല് പട്ടിക്കു ട്ടികൾ (നോവൽ), അലാവുദ്ദീനും അത്ഭുതവിളക്കും (കുട്ടികളുടെ നോവ ൽ) കാസിമിൻ്റെ ചെരിപ്പ് (കുട്ടികളുടെ
നോവൽ), മുസാഫിർ (നോവൽ) മുച്ചക്ര വണ്ടി, എന്നിവ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്. 1980-ൽ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായിരുന്നു. സർക്കാർ സർവിസിൽ ജോലി ലഭിച്ചപ്പോൾ സജീവ പത്ര പ്രവർത്തനത്തിൽ നിന്നു പിന്മാറി. ഇരു പത്തിയേഴു വർഷം സർക്കാർ സർവീസിൽ ഹെഡ് ക്ലാർക്കായാണ് വിരമിച്ചത്. താമരശ്ശേരി നവയുഗ ആർട്‌സിന്റെ സ്ഥാപക സെക്രട്ടറി 1991 മുതൽ തുടർ ച്ചയായി താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗമാണ്. താമര യിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.