Kattippara: കട്ടിപ്പാറയിൽ മരംമുറിക്കുന്നതിനിടെ തടി ദേഹത്തു തെറിച്ചു വീണ് തൊഴിലാളി മരിച്ചു. ചെമ്പ്രകുണ്ട സ്വദേശി
അബ്ദുൽ സത്താർ (50) ആണ് മരിണപ്പെട്ടത്.ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. കൊയിലാണ്ടി ചേലിയ എന്ന സ്ഥലത്ത് മലയിൽ വെച്ചായിരുന്നു അപകടം.
മുറിഞ്ഞു വീണ മരം തെറിച്ച് ദേഹത്തു പതിച്ചാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹം രാത്രി 9 മണിക്ക്
ചെമ്പ്രകുണ്ട പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ: റഹ്മത്ത്
മക്കൾ ഫാസില, ഫാസിൽ.