fbpx
A young man died in an accident between a scooter and a minilorry in Mananthavadi image_cleanup

മാനന്തവാടിയിൽ സ്കൂട്ടറും,മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു (Mananthavady)

hop holiday 1st banner
Wayanad: മാനന്തവാടി കല്ലോടി മുട്ടിൽ അയിലമൂലയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടൻ ഫാരിസിന്റേയും ഷാഹിദയുടേയും മകനായ മുഹമ്മദ് നിഷാൽ(18) ആണ് മരിച്ചത്.അയിലമൂല വളവിൽ വെച്ച് നിഷാൽ സഞ്ചരിച്ച സ്കൂട്ടറും, മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത്.
തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാലിനെ ആദ്യം Mananthavady മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്സ് ഹയർസെ ക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് നിൽക്കുകയായിരു ന്നു മിഷാൽ. ഷാദിയ, മിൻഹ എന്നിവർ സഹോദരങ്ങളാണ്.
weddingvia 1st banner