Kalpetta: പത്തൊന്‍പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് മുങ്ങിയ യുവാവ് തിരിച്ച് വരുന്നതിനിടെ വിമാനത്താവളത്തില്‍ അറസ്റ്റിലായി. പനമരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് ( 24 ) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ വരുന്ന വഴിമധ്യേ ബെംഗളൂരു വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. പനമരം പോലീസ് ബെംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.