Bathery: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടയിൽ 14 ഗ്രാം മെത്താഫൈറ്റമിൻ, 5 ഗ്രാം കഞ്ചാവ് എന്നീ ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
മാനിപുരം അരി പൊയിൽ വീട്ടിൽ ഹബീബ് റഹ്‌മാൻ (22) ആണ് അറസ്റ്റിലായത്. പ്രതിയെ തുടർ നടപടികൾക്കായി ബത്തേരി റേയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ശശി കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, പ്രിവൻ്റീവ് ഓഫീസർ മനോജ് കുമാർ പി.കെ, സി.ഇ.ഒ മാരായ മഹേഷ് കെ എം, രാജീവൻ കെ.വി എന്നിവരും റെയിഡിൽ പങ്കെടുത്തു