fbpx
accident-right-after-the-birthday-celebration-young-man-died-after-being-hit-by-a-car

Panamaram ജന്മദിനാഘോഷം കഴിഞ്ഞതിന് തൊട്ടുപിന്നാലെ അപകടം:കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

hop holiday 1st banner
Kalpetta: പനമരം (Panamaram) വരദൂരില്‍ വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

താഴെവരദൂര്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഉടന്‍ തന്നെ നാട്ടുകള്‍ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

തമിഴ്‌നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച അഖിലിന്റെ പിറന്നാളായിരുന്നു. കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.
weddingvia 1st banner