Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ, പ്രചരണ ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
മറ്റു പഞ്ചായത്തുകൾ നേരത്തെ തന്നെ നടപടി സ്വീകരിച്ചെങ്കിലും താമരശ്ശേരിയിൽ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതേ തുടർന്ന് പൊതുപ്രവർത്തകൾ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും, കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയും ചെയ്ത വേളയിലാണ് നടപടികൾ ആരംഭിച്ചത്.
എന്നാൽ Thamarassery യിൽ വ്യാപാരികൾ കയ്യേറിയ നടപ്പാതക്ക് മുകളിലുള്ള നിർമ്മാണങ്ങൾ നീക്കം ചെയ്തിട്ടില്ല.