Mananthavady: നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം, കഴിഞ്ഞദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7 പേർക്ക് പരിക്കേറ്റതായാണ് പ്രഥമ വിവരം.
ഇന്നലെ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു
പയ്യോളി അയനിക്കാട് സ്വദേശിയായ ചെത്തിൽ താരേമ്മൽ ജിജോയ് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.
മാനന്തവാടി തൊണ്ടാർ നാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽ പുഴയ്ക്കും കോറോമിനും ഇടയിലാണ് അപകടം നടന്നത്.
കോറോത്ത് സ്ഥിതി ചെയ്യുന്ന മതപഠന സ്ഥാപനത്തിലെ ജീവനക്കാരി, നാല് വിദ്യാർത്ഥികൾ, ഇരു വാഹനത്തിലേ യും ഡ്രൈവർമാർ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി മെഡി ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് അതീവ ഗുരുതര മല്ലെന്നാണ് പ്രഥമ വിവരം.