Kozhikode: Koyilandy കൊല്ലത്ത് DYFI പ്രവർത്തകർക്ക് നേരെ ആക്രമണം. DYFI കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അർജ്ജുൻ, വിനു എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പിൽ വച്ച് രാത്രിയോടെയായിരുന്നു ആക്രമണം.
വിവാഹസത്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുൻപിലേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
ആർ.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് DYFI ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പുളിയഞ്ചേരിയിൽ വെച്ച് ആർ.എസ്.എസ്. പ്രവർത്തകന് മർദ്ദനമേറ്റതിന്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.