Thamarassery, വീണ്ടും മോഷണം

Thamarassery, കത്തീഡ്രൽ ചർച്ചിന് സമീപം പ്രവർത്തിക്കുന്ന Steel world എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് മോഷണം നടന്നത്.ഇന്ന് പുലർച്ചെ യായിരുന്നു മോഷണം. കടയിലെ മേശയിൽ ഉണ്ടായിരുന്ന പത്തായിരത്തോളം രൂപയും, മൂന്ന് ധമ്മപ്പെട്ടികളിൽ ഉണ്ടായിരുന്ന തുകയുമാണ് നഷ്ടപ്പെട്ടത്. കൊടുവള്ളി ആവിലോറ സ്വദേശി സുബൈറിൻ്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. മോഷ്ടാവ് കടയിൽ എത്തിയപ്പോൾ ധരിച്ച വസ്ത്രവും, പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയും കടക്ക് പുറത്തു ഉപേക്ഷിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Mukkam, ട്രാഫിക് ബ്ലോക്ക്, ശാശ്വത പരിഹാരം വേണം വ്യാപാരികൾ.

Mukkam: അഗസ്ത്യൻമുഴി അങ്ങാടിയിൽ അടിക്കടിയുണ്ടാകുന്ന ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനുമടക്കം നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഈ അങ്ങാടിയിൽ അപ്രതീക്ഷിതമായി അടിക്കടിയുണ്ടാകുന്ന കിലോമീറ്ററുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് മൂലം സ്കൂൾ കുട്ടികളടക്കം പൊതുജനങ്ങൾ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും ഹോം ഗാർഡുകൾക്ക് പുറമേ സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരായ ചില മനുഷ്യസ്നേഹികളും ചേർന്നാണ് […]
Kunnamangalam, 4.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസിന്റെ പിടിയിൽ.

Kunnamangalam: 4.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസിന്റെ വലയിലായി. ബംഗാൾ സ്വദേശികളായ അബ്ദുൽ സുക്കൂദ്ദീൻ,റഫീക്കുൾ ഇസ്ലാം എന്നിവരെയാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. ഇന്നലെ രാത്രിപത്തുമണിയോടെ മുക്കത്തിന് സമീപം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വച്ചാണ്ഇരുവരും പിടിയിലാകുന്നത്. പരിശോധനയിൽ കവറിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു നാലരക്കിലോ കഞ്ചാവ് . അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി രമേഷ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഹരീഷ്,പ്രതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ […]
Thamarassery, ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് നിര്യാതനായി

Thamarassery: ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് (37) നിര്യാതനായി. ഭാര്യ :ആത്തിക്ക മക്കൾ :സയിൻ സമാൻ ,എസിൻ ഹനാൻ സഹോദരങ്ങൾ:ഷമീർ, റഷീദ. പരേതനായ ഹുസൈൻകുട്ടിയുടെയും മൈമൂനയുടെയും മകനാണ്. മയ്യത്ത് നിസ്കാരം രാവിലെ11ന് ചെമ്പ്ര ജുമാ മസ്ജിദിലും കബറടക്കം 11 .30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും.
Kannur, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പി. ജയരാജൻ; ‘എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണം .

Kannur: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. കണ്ണൂർ പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിലായിരുന്നു ജയരാജന്‍റെ പരാമർശം. വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചെന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടു പോകണമെന്നും ജയരാജൻ പറഞ്ഞു. 2019ലെ തോൽവി മറികടന്നാണ് എൽ.ഡി.എഫ് ഭരണം നേടിയതെന്ന പഴയ ചരിത്രം മറക്കരുത്. ചരിത്രത്തെ ശരിയായി വിലയിരുത്തണമെന്നും […]
Thamarassery, ടാക്സി ഡ്രൈവർ രതീഷിൻ്റെ സംസ്കാരം ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും

Thamarassery: ഇന്നലെ മരണപ്പെട്ട താമരശ്ശേരിയിലെ ടാക്സി ഡ്രൈവറായ പരപ്പൻ പൊയിൽ വാടിക്കൽ നെല്ലോട്ടു പൊയിൽ രതീഷ് (41) ൻ്റെ സംസ്കാരം ഉച്ചയോടെ തറവാട് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ സന്ധ്യക്കാണ് രതീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വീട്ടിലെത്തിക്കും .ഇന്നലെ ഭാര്യയും, മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു രതീഷ് കടുംകൈ ചെയ്തത്. ഭാര്യ: അനുഷ. മക്കൾ: ദേവനന്ദ, ഋഷികേഷ്.
Puthuppady, കൊട്ടാരക്കോത്ത് കാവുംപുറം നമ്പൂരിക്കുന്നുമ്മൽ ആർ എം അബ്ദുൾ ഖാദർ നിര്യാതനായി.

Puthuppady: കൊട്ടാരക്കോത്ത് കാവുംപുറം നമ്പൂരിക്കുന്നുമ്മൽ ആർ എം അബ്ദുൾ ഖാദർ (60) [ ഡ്രൈവർ ] നിര്യതനായി. ഭാര്യ : സുലൈഖ മക്കൾ: ഫാസിൽ, ഫെബിന, ഫസ്ന മരുമക്കൾ റസാക്ക്, അതുല ജനാസ നിസ്കാരം ഇന്ന് രാവിലെ 9 -15 ന് കാവുംപുറം ജുമാമസ്ജിദിൽ ഖബറടക്കം 9-30 ന് മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Thiruvalla, യുവതി കുഴഞ്ഞുവീണ് മരിച്ചു.

Thiruvalla: പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നുവർഷമായി ലേബർ റൂം സ്റ്റാഫ് ആയി ജോലി ചെയ്തു വന്നിരുന്ന അർച്ചന ബി( 25) ശ്വാസം മുട്ടലിനെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു.
Thamarassery, ബാങ്ക് അക്കൗണ്ട് കൈമാറ്റം; ചതിക്കുഴിയിൽ വീഴുന്നത് കൗമാരക്കാർ, തട്ടിപ്പുകാർ കൈക്കലാക്കുന്നത് കോടികൾ.

Thamarassery: അക്കൗണ്ട് കൈമാറ്റത്തിലൂടെ യുവതലമുറ ചാടുന്നത് വൻ ചതിക്കുഴിയിൽ.കേരളത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ കെണിയിൽപ്പെട്ടത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ. യുവാക്കളെ വലയിലാക്കാൻ പ്രവർത്തിക്കുന്നത് വൻ റാക്കറ്റ്. വൻ തട്ടിപ്പു സംഘത്തിൻ്റെ ഏജൻ്റുമാർ മോഹന വാഗ്ദാനങ്ങൾ നൽകി യുവാക്കളെക്കൊണ്ട് ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിക്കുന്നു. തുടർന്ന് ATM കാർഡ്, ചെക്ക് ബുക്ക് എന്നിവ കൈക്കലാക്കുന്നു, എക്കൗണ്ടിൽ ലിങ്കുചെയ്യാനുള്ളുഫോൻ നമ്പർ നൽകുന്നത് തട്ടിപ്പുകാർ തന്നെ, ഇത് OTP നൽകിയുള്ള ഇടപാടുകൾ നടത്താൻ തട്ടിപ്പുകാർക്ക് എളുപ്പമാകുന്നു.. തട്ടിപ്പിൻ്റെ രീതി ഇങ്ങനെ: വൻ ലാഭം […]
Thamarassery, പളളിക്കുള്ളിൽ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാൽ വിളിക്കും..!

പോലീസ് പൊക്കുമെന്ന് പറഞ്ഞാൽ പൊക്കും. സംഭവം Thamarassery, കാരാടിയിൽ.
Thamarassery, കാരാടി പള്ളിയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് വിദ്വേഷ പ്രചരണം നടത്തിയ യുവാവ് പിടിയിൽ

Thamarassery: കാരാടി ജുമാ മസ്ജിദ് വരാന്തയിൽ കയറി വീഡിയോ ചിത്രീകരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത താമരശ്ശേരി ആലിക്കുന്നുമ്മൽ അഭിജയ് എന്ന യുവാവിനെയാണ് താമരശ്ശേരി സിഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വീഡിയോ നാട്ടിലും, വിദേശത്തും പ്രചരിച്ചിരുന്നു. വൈകീട്ട് 6 മണിയോടെയാണ് പ്രതി പോലീസ് പിടിയിലാവുന്നത്. പള്ളിക്കമ്മറ്റിയുടെ പരാതിയും, രഹസ്യ അന്വേഷണ റിപ്പോർട്ടിനേയും തുടർന്നാണ് പോലീസ് നടപടി. സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു..
Puthuppady, ഉന്നത വിജയികൾക്ക് സ്നേഹാദവും സ്വീകരണവും നൽകി ദിവ്യ ക്ലബ്

Puthuppady: കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ, നീറ്റ് പരിക്ഷകളിൽ ഉന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരവും സ്വീകരണവും നൽകി. സ്നേഹാദരം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കിയ ഡോ ഫെമിന ജാസ്മിന് മെമെന്റോ കൈമാറി ഉത്ഘാടനം ചെയ്തു. ദിവ്യ ക്ലബ് പ്രസിഡന്റ് സി […]