Thamarassery: കാരാടി ജുമാ മസ്ജിദ് വരാന്തയിൽ കയറി വീഡിയോ ചിത്രീകരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത താമരശ്ശേരി
ആലിക്കുന്നുമ്മൽ അഭിജയ് എന്ന യുവാവിനെയാണ് താമരശ്ശേരി സിഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വീഡിയോ നാട്ടിലും, വിദേശത്തും പ്രചരിച്ചിരുന്നു.
വൈകീട്ട് 6 മണിയോടെയാണ് പ്രതി പോലീസ് പിടിയിലാവുന്നത്.
പള്ളിക്കമ്മറ്റിയുടെ പരാതിയും, രഹസ്യ അന്വേഷണ റിപ്പോർട്ടിനേയും തുടർന്നാണ് പോലീസ് നടപടി. സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു..