Mukkam, വാഹനാപകടം, യുവാവ് മരിച്ചു.

Mukkam car accident youth dies. cleanup

Mukkam: മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ  യുവാവ് മരിച്ചു.  എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത് . നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ കാർ ഇടിച്ചാണ് അപകടം എന്നാണ് സംശയം . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു . പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .

Koodaranji, ചവലപ്പാറ, കാരക്കടയിൽ ത്രേസ്യ നിര്യതയായി.

Koodaranji Chavalapara Karakkada became Tresya Niriyata

Koodaranji: ചവലപ്പാറ (പൂവാറാൻതോട്) കാരക്കടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യതയായി. മക്കൾ : മേഴ്‌സി, ഷാജൻ, ജെയ്സൻ, സോജ മരുമക്കൾ : പാപ്പച്ചൻ നരിക്കുഴി (തോട്ടുമുക്കം), ജെസ്സി ഷാജൻ കാട്ടേടത്ത് (പൂവാറൻതോട്), പ്രീമ ജെയ്സൻ ചേലേക്കാട് (ആലപ്പുഴ) സംസ്കാര ചടങ്ങുകൾ ഇന്ന് (18/05/2024) രാവിലെ 11 മണിക്ക് ഇപ്പോൾ താമസിക്കുന്ന ചവലപ്പാറ വീട്ടിൽ നിന്നും ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ്‌ പള്ളിയിൽ.

Thiruvambady, ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്.

vghjn

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമകൾ അവ മുറിച്ചുമാറ്റുകയോ വെട്ടി  ഒതുക്കുകയോ ചെയ്യണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികളാവുകയെന്നും സെക്രട്ടറി അറിയിച്ചു.

Omassery, മുസ്‌ലിം ലീഗ്‌ ഓഫീസ്‌ നിർമ്മാണം: ഫണ്ട്‌ സമാഹരണ കാമ്പയിൻ.

Construction of Omassery Muslim League office Fund raising campaign

Omassery: ഓമശ്ശേരിയിൽ നിർമ്മിക്കുന്ന പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണ കാമ്പയിൻ പ്രവർത്തങ്ങൾക്ക്‌ അമ്പലക്കണ്ടി എട്ടാം വാർഡിൽ തുടക്കമായി.മെയ്‌ 1 മുതൽ 30 വരേയാണ്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഫണ്ട്‌ സമാഹരണ കാമ്പയിൻ ആചരിക്കുന്നത്‌. ഇതു സംബന്ധമായി അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ നടന്ന വാർഡ്‌ മുസ്‌ലിം ലീഗ്‌ സ്പെഷ്യൽ കൺവെൻഷനിൽ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജി […]

Thamarassery, തേക്കും തോട്ടം ചെവിടം പോയിൽ തെയ്യത്തിര നിര്യാതയായി

Thamarassery Teakum plantation Chevidam Poil Thiyathira died

Thamarassery: തേക്കും തോട്ടം ചെവിടം പോയിൽ തെയ്യത്തിര ( 111 ) നിര്യാതയായി. മക്കൾ: മാളു,ദേവി,ബാലൻ, വിജൻ. മരുമക്കൾ: ഗോപാലൻ,മണി, മാനി. സംസ്ക്കാരം രാവിലെ  9. 30 ന് കോരങ്ങാട് ശ്മശാനത്തിൽ .

Meppadi, റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

Meppadi MBBS student dies of shock in swimming pool of resort Meppadi police arrests one of resort operators cleanup

Meppadi: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി.കെ. ഷറഫുദ്ദീനെ(32)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 24 ന് രാത്രിയോടെയാണ് ദിണ്ടികല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ബാലാജി(21) ഷോക്കേറ്റ് മരിച്ചത്. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തില്‍ റിസോര്‍ട് ജീവനക്കാര്‍ക്കുണ്ടായ കുറ്റകരമായ […]

Kalpetta, എമിലി മേലേപീടികയിൽ ഹംസ നിര്യാതനായി

Hamza died on Emilys stage

Kalpetta: മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേപീടികയിൽ ഹംസ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സൈന. മക്കൾ: ഹസീന, ഹാഷിം, ഹാരിസ്. ഖബറടക്കം ഇന്ന് (17-05-2024-വെള്ളിയാഴ്ച) രാവിലെ 09:00-മണിക്ക് മൈതാനി പള്ളി ഖബർസ്ഥാനിൽ.

Thamarassery, കോരങ്ങാട് തുവ്വക്കുന്ന് പരേതായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ബീമ നിര്യാതയായി.

Abdurrahman Kutis wife who died after spitting at Korangad became uninsured. cleanup

Thamarassery: കോരങ്ങാട് തുവ്വക്കുന്ന് പരേതായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ബീമ (85) നിര്യാതയായി മക്കൾ: മജീദ് ,അഷ്‌റഫ്‌ ,മറിയ, പരേതനായ കോയാമു. മയ്യത്ത് നിസ്കാരം രാവിലെ 10ന് കോരങ്ങാട് ജുമാ മസ്ജിദിൽ

Thamarassery, മലപുറത്ത് KSRTC ബസ്സ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു.

A KSRTC bus collided with two vehicles at Malapura. cleanup

Thamarassery: ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം മലപുറത്ത് KSRTC സൂപ്പർഫാസ്റ്റ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു.ആളപായമില്ല. മലപുറത്ത് നിന്നും കോടഞ്ചേരി റോഡ ലേക്ക് പ്രവേശിക്കാൻ ഇൻ്റിക്കേറ്റർ ഇട്ട് നിൽക്കുന്ന കാറിനും, റോഡരികിൽ നിർത്തിയിട്ടിരുന്ന ആബുലൻസിനും ഇടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ഇടുങ്ങിയി കോടഞ്ചേരി റോഡിൽ നിന്നും ദേശീയ പാതയിലേക്ക് മറ്റൊരു ബസ് പ്രവേശിക്കുന്നതിനാൽ കാത്തുകിടന്നതായിരുന്നുകാർ. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രി ഡോ.സുസ്മിതിൻ്റെ കാറിലാണ് മാനന്തവാടിയിൽ നിന്നും കോട്ടയത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചത്.

Thamarassery, ബൈക്കിൽ നിന്നും തെന്നി വീണ യുവാവിൻ്റെ ദേഹത്ത് കാർ കയറി സാരമായി പരുക്കേറ്റു.

A young man who fell off his bike was hit by a car and seriously injured. cleanup

Thamarassery: അമ്പായത്തോടിന് സമീപം ദേശീയ പാതയിൽ ബൈക്കിൽ നിന്നും തെന്നി വീണ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കാർ കയറി സാരമായി പരുക്കേറ്റു.മലപുറം താമസിക്കുന്ന പയോണ പ്ലാപ്പറ്റ ശ്യാം മോഹനാണ് പരക്കേറ്റത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Thamarassery, ചിപ്പിലിത്തോട് റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം.

Unidentified body found in Chipilithod rubber plantation. cleanup

Thamarassery, ചുരം ചിപ്പിലിത്തോടിന് സമീപം തുഷാരഗിരി റോഡരികിലെ റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി., 5 ദിവസം പഴക്കം തോന്നിക്കുന്നതായി നാട്ടുകാർ.

Omassery, അൽ ഇർഷാദ് സിൽവർ ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം.

Al Irshad Silver Jubilee Conference concludes today

Omassery: കഴിഞ്ഞ നാലു ദിനങ്ങളിലായി നടന്നുവരുന്ന  തെച്ചിയാട് അൽ ഇർഷാദ് സിൽവറൻസ് സമ്മേളനത്തിന് ഇന്ന് സമാപനമാവും. വൈകുന്നേരം ഏഴുമണിക്ക്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പ്രഥമ അൽ ഇർഷാദ് ഹോളി ഖുർആൻ അവാർഡ് ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ  ഏറ്റുവാങ്ങും. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ […]

test