നിര്യാതയായി

Thamarassery, കൂടത്തായി മണ്ണാരയ്ക്കൽ പരേതനായ കോരപ്പുട്ടി (കുഞ്ഞൻ ടൈലർ ) എന്നിവരുടെ ഭാര്യ ശാരദ (90) നിര്യാതയായി . മക്കൾ മോഹൻ ദാസ് (Rtd റെയിൽവെ ) , സുമതി , വിജയ (Rtd ഫാർമസിസ്റ്റ് ) . സസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ
Thamarassery, ചുരത്തിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവതിക്ക് പരുക്ക്

Thamarassery: താമരശ്ശേരി ചുരം ഏഴാം വളവിൽ സ്കൂട്ടർ നിരങ്ങി വീണ് യാത്രക്കാരിയായ യുവതിക്ക് സാരമായി പരുക്കേറ്റു, കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മലപ്പുറം സ്വദേശിനി ആദിത്യയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റു സുഹൃത്തുക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു.. രാവിലെ 9 മണിയോടെയായിരുന്നു അപകടം
Thamarassery, കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Thamarassery: കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന യുവാവിനേയും ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിന കത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദേവന്ദയുടെ മാതാവ് – സുബിഷ. സഹോദരി – അനന്യ
Thamarassery, പോളിംഗിന് വേഗതയില്ല, മൂന്നു മണിക്കൂർ ക്യൂവിൽ നിന്നിട്ടും വോട്ടു ചെയ്യാനാവാതെ വോട്ടർമാർ

Thamarassery, പരപ്പൻ പൊയിൽ സ്കൂളിലെ ബൂത്ത് നമ്പർ 38,39 എന്നിവിടങ്ങളിലാണ് വോട്ടെടുപ്പിന് വേഗം പോരെന്ന് പരാതി ഉയർന്നത്. ബൂത്ത്ന്നു നമ്പർ 38 ൽ 3മണിക്കൂറിൽ അധികം വരിയിൽ നിൽക്കുന്ന വർക്ക് ഇതുവരെേ വോട്ടു ചെയ്യാൻ സാധിച്ചിട്ടില്ല. ഈ ബൂത്തിൽ ആകെ 1300 ൽ അധികം വോട്ടർമാരുണ്ട് എന്നാൽ സമയം രണ്ടു മണി പിന്നിട്ടിട്ടും 490 ഓളം പേർക്ക് മാത്രമേ വോട്ടു ചെയ്യാൻ സാധിച്ചിട്ടുള്ളൂ, നൂറുക്കണക്കിന് ആളുകൾ ഇപ്പോഴും വരിനിൽക്കുകയാണ്. വോട്ടിംഗ് മെഷീൻ്റെ വേഗത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് […]
Thamarassery, യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ

Thamarassery; കട്ടിപ്പാറ ചമൽ വാഴാംകുന്നേൽ തമ്പിയുടെ മകൻ സന്ദീപാണ് (20) ആണ് ചൊവ്വാഴ്ച വൈകിട്ടോടെ താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിലിൽ നിർമാണത്തിലിരിക്കുന്ന വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . വിൽപ്പനക്ക് വെച്ച വീട് കാണാനെത്തിയവരാണ് ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സന്ദീപ് മുൻവശം അടച്ചു പൂട്ടിയ വീടിനകത്ത് എങ്ങനെ എത്തി എന്നത് ദുരൂഹത ഏറെയാണ്. നിലവിൽ അണ്ടോണയ്ക്ക് സമീപമാണ് യുവാവ് താമസിച്ചിരുന്നത് ഇവിടെനിന്ന് വാഹനത്തിലും മറ്റും എത്തിയാൽ മാത്രമേ സംഭവം സ്ഥലത്തെത്താൻ സാധ്യതയുള്ളൂ . ഷർട്ടും,ലുങ്കിയും […]
Thamarassery, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ തെലുങ്കാന പോലീസിൻ്റെ കാവൽ.

Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളായ മണൽവയൽ, വളളിയാട്, കണ്ണപ്പൻ ക്കുണ്ട് ,മയിലള്ളാംപാറ മേഖലയിലെ പോളിംങ്ങ് സ്റ്റേഷനുകളിൽ തെലുങ്കാന സ്പെഷ്യൽ പോലീസിൻ്റെ കാവലിൽ പോളിംങ് തുടരുന്നു.
കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും പൗരരും മുന്നോട്ടു വരേണ്ടതുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കലും വിശ്വാസികൾക്ക് പ്രധാനമാണ്. രണ്ടും നഷ്ടപ്പെടാത്ത വിധം സമയ ക്രമീകരണം നടത്താൻ […]
Puthuppady, യുവാവിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

Puthuppady: വെസ്റ്റ് പുതുപ്പാടിയിൽ ഇന്നലെ രാത്രി യുവാവിനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയാണ് പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിന് കുത്തേറ്റത്.
Thiruvambady, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോളനികളിൽ വിതരണം ചെയ്യാൻ എത്തിച്ച സാധനങ്ങൾ പോലീസ് പിടികൂടി.

Thiruvambady: ഇന്നലെ വൈകുന്നേരം പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ചെറിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർക്ക് സംശയം തോന്നി ഇടപെട്ടത്. ഇതേ തുടർന്ന് വാഹനത്തിലെ സാധനങ്ങൾ കാനാട്ട് ലാൽ എന്ന വ്യക്തിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ആയിരത്തോളം കാവി മുണ്ടുകളും, 1300 നൈറ്റികളും പോലീസും ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാർഡും ചേർന്ന് പിടിച്ചെടുത്തു. പൊന്നാങ്കയം സ്വദേശിയായ കാനാട്ട് രഘുലാൽ എന്ന ആളുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്, എട്ടോളം വലിയ കെട്ടുകളിൽ സൂക്ഷിച്ച മുണ്ടുകളും, നൈറ്റികളും […]
Puthuppady, സംഘർഷം യുവാവിന് കുത്തേറ്റു

Puthuppady: വെസ്റ്റ് പുതുപ്പാടി കുരിശുപ്പള്ളിക്ക് സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റു.പുതുപ്പാടിനൊച്ചിയിൽ മുഹമ്മദ് നവാസ് (30) നാണ് കുത്തേറ്റത്. രാത്രി 10.45 ഓടെയായിരുന്നു സംഭവം.ശ്യാം ചന്ദ്രൻ എന്നയാളാണ് കുത്തിയതെന്നും ഇയാൾ ബി ജെ പി പ്രവർത്തകനാണെന്നും നവാസ് പോലീസ് നു നൽകിയ മൊഴിയിൽ പറയുന്നു.മുഹമ്മദ് നവാസ് സജീവ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളല്ല. സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ. ഇന്നലെ രാത്രി 9.45 ന് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വെച്ച് പ്രതിയായ ശ്യാം ചന്ദ്രൻ പ്രായമായ ഒരാളെ […]
Thamarassery, റോഡിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവം; ചുരം സംരക്ഷണ സമിതി പരാതി നൽകി, വാഹനത്തെ കുറിച്ച് സൂചന.

Thamarassery, ചുരം എട്ട്, ഒൻപത് വളവുകൾ ക്കിടയിലെ റോഡിൽ ഇന്നു പുലർച്ചെ ടാങ്കർ ലോറിയിൽ എത്തിച്ച ശുചി മുറി മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കലക്ടർക്കും, ഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം ), താമരശ്ശേരി തഹസിൽദാർ, താമരശ്ശേരി ഡിവൈ എസ് പി, ഫോറസ്റ്റ് റയ്ഞ്ച് ഓഫീസർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ചുരത്തിൽ മാലിന്യം തള്ളിയ വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചതായും, ഇവർക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കുന്നതിനായി […]
Thiruvambady, ഫിസിയോതെറാപ്പി, മെഡിക്കൽ റിഹാബിലിറ്റേഷൻ ചികിത്സകൾക്കായി ബെറ്റർ ലൈഫ് ഹെൽത്ത് കഫേ.

Thiruvambady: ഫിസിയോതെറാപ്പി ചികിത്സയിൽ 22 ഓളം വർഷത്തെ പരിചയസമ്പത്തുള്ള ഡോക്ടർ ഷിജു സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ഫിസിയോതെറാപ്പി ചികിത്സ കേന്ദ്രം തിരുവമ്പാടി തറിമറ്റത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു. തിരുവമ്പാടി ഫൊറോന ചര്‍ച്ച് അസി. വികാരി ഫാ. റോബിൻ, തിരുവമ്പാടി പഞ്ചായത്ത് മെമ്പർ അപ്പു കോട്ടയിൽ, ഡോ ഷിജു സെബാസ്റ്റ്യൻ, ബിനു അഗസ്റ്റിൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ സ്ഥാപനത്തിന്റെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. അമിതാധ്വാനം മൂലമുള്ള ശാരീരിക വേദനകൾ, അപകടങ്ങൾ മൂലം […]