Thamarassery, റോഡിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവം; ചുരം സംരക്ഷണ സമിതി പരാതി നൽകി, വാഹനത്തെ കുറിച്ച് സൂചന.

hop thamarassery poster

Thamarassery, ചുരം എട്ട്, ഒൻപത് വളവുകൾ ക്കിടയിലെ റോഡിൽ ഇന്നു പുലർച്ചെ ടാങ്കർ ലോറിയിൽ എത്തിച്ച ശുചി മുറി മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കലക്ടർക്കും, ഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം ), താമരശ്ശേരി തഹസിൽദാർ, താമരശ്ശേരി ഡിവൈ എസ് പി, ഫോറസ്റ്റ് റയ്ഞ്ച് ഓഫീസർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

ചുരത്തിൽ മാലിന്യം തള്ളിയ വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചതായും, ഇവർക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കുന്നതിനായി എല്ലാ തരത്തിലുള്ള നടപടിയും സ്വീകരിക്കുമെന്നും ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് മൊയ്തു മുട്ടായി, ജ.സെക്രട്ടറി പി കെ സുകുമാരൻ എന്നിവർ പറഞ്ഞു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test