Koodaranji: കുറുവത്താഴെ ദേവസ്യ നിര്യാതനായി.

Koodaranji: കുറുവത്താഴെ ദേവസ്യ (കുഞ്ഞാപ്പൻ – 87) നിര്യാതനായി. ഭാര്യ : മേരി ഇലവുങ്കൽ കുടുംബാഗം മക്കൾ : ബിൻസി തോട്ടുമ്മുക്കം, ജെയ്സി കണ്ണാറ തൃശൂർ, ജെയ്സൺ(പൈലറ്റ്) ഓസ്ട്രേലിയ, നെൽസൺ (ബിസിനസ്) കാനഡ. മരുമക്കൾ : ബേബി തറപ്പിൽ (എൽ ഐ സി ഏജൻ്റ്) തോട്ടുമ്മുക്കം, പരേതനായ സണ്ണി പള്ളിക്കുന്നേൽ കണ്ണാറ തൃശൂർ, ഷീന മുണ്ടക്കാമറ്റത്തിൽ ഓസ്ട്രേലിയ, ലിസ ഞാ വള്ളിൽ തിരുവമ്പാടി( കാനഡ) സംസ്കാരം നാളെ (18-04-2024) ഉച്ചകഴിഞ്ഞ് 3.30 ന് എൻഐടി കാലിക്കറ്റിനടുത്തുള്ള വസതിയിൽ […]
Thamarassery, വട്ടക്കുണ്ടിൽ നടപ്പാലം നിർമ്മിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം.

Thamarassery: ദേശീയ പാത 766 ൽ1934 ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം പുനർ നിർമ്മിക്കുക. അപകടം പതിവായ പാലത്തോട് ചേർന്ന് നടപ്പാലം നിർമ്മിച്ച് കാൽനട യാത്രക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വട്ടക്കുണ്ട് ബ്രദേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വീതി കുറഞ്ഞതും, കലഹരണപ്പെട്ടതുമായ പാലത്തിലൂടെ കാൽ നടയാത്രക്കാർ ഭയപ്പാടോടെയാണ് നടന്നു പോകുന്നത്. വാഹനങ്ങൾ ഓരം ചേർന്ന് ആളുകളുടെ സമീപത്തുകൂടി പോകുന്നതിനാൽ ഭയപ്പെട്ട് കൈവരിയിലും, […]
Thamarassery, യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Thamarassery: കട്ടിപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമൽ വെണ്ടേക്കുംചാൽ തുമ്പേരി പറമ്പിൽ പ്രഭാകരന്റെ മകൻ പ്രമീഷ് (38) നെയാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടുകാർ പ്ര മിഷിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് മാതാവ്:കുട്ടിമാളു . സഹോദരങ്ങൾ: പ്രജിഷ്, പ്രജിത (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
പുതുപ്പാടി: Maloram, നെരൂക്കുംചാൽ അബ്ദുറഹ്മാൻ കുട്ടി നിര്യാതനായി.

Maloram: നെരൂക്കുംചാൽ ഡ്രൈവർ അബ്ദുറഹ്മാൻ കുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ ചെറിയാത്തുമ്മ. മക്കൾ: മജീദ് എൻ.സി, ഹമീദ് എ.പി, ഷാനവാസ്, റസിയ, റാബിയ, റംല, സക്കീന. മരുമക്കൾ: മോയിൻ (കൂടത്തായി), അഷ്റഫ് (മേപ്പാടി) എൻ. അസീസ് മലോറം (ബഹ്റൈൻ റഫ കെ.എം.സി.സി പ്രസിഡൻ്റ്) ബഷീർ വാവാട്, സീനത്ത്, സാജിത, ജസീന. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.30 മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Balussery, പനങ്ങാട് വയലിന് തീപിടിച്ചു

Balussery: പനങ്ങാട് വയലിന് തീ പിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ പനങ്ങാട് രാരോത്ത് മുക്ക് തേവരോത്ത് താഴം 25 ഏക്കറോളം വരുന്ന വയലിനാണ് തീ പിടിച്ചത് . ജനവാസ മേഖലയുടെ സമീപത്താണ് തീപിടുത്തം. നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം.സി.മനോജിൻ്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ഓഫീസർ സജി ചാക്കോ, ഫയർ ഓഫീസർമാരായ സത്യൻ,അനൂപ്, അരുൺ രജിൻ, ജിനു കുമാർ, മുഹമ്മദ് ഷാഫി […]
Thamarassery, നവജാതശിശുവിന്‍റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ

Thamarassery: ഈങ്ങാപ്പുഴയിലെ നവജാതശിശുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ. അഡീഷണൽ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേകഅന്വേഷണസമിതിയെയും നിയോഗിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു- ഗിരീഷ് ദമ്പതികളുടെ ആരോപണം. ഡിസംബർ 13ന് ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയെ തുടർന്ന് എത്തിച്ചപ്പോൾ കുഞ്ഞിന്റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ ആവശ്യമായ പരിചരണം നൽകാതെ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ വസ്ത്രം കീറി കെട്ടി […]
Thamarassery, കാറുകൾ കൂട്ടിയിടിച്ച് അപകടം; 7 പേര്‍ക്ക് പരിക്ക്

Thamarassery: ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേര്‍ക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു
Engapuzha നവജാതശിശുവിന്‍റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ

Engapuzha: ഈങ്ങാപ്പുഴയിലെ നവജാതശിശുവിന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ. അഡീഷണല്‍ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേക അന്വേഷണസമിതിയെയും നിയോഗിച്ചു. താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു– ഗിരീഷ് ദമ്പതികളുടെ ആരോപണം. ഡിസംബര്‍ 13ന് ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവ വേദനയെ തുടര്‍ന്ന് എത്തിച്ചപ്പോള്‍ കുഞ്ഞിന്‍റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ ആവശ്യമായ പരിചരണം നല്‍കാതെ കുട്ടി പുറത്തേക്ക് വരാതിരിക്കാന്‍ വസ്ത്രം കീറി […]
Thamarassery, പരപ്പൻ പൊയിൽ കൈതവളപ്പിൽ അബ്ദുൽ അസീസ് നിര്യാതനായി.

Thamarassery:പരപ്പൻ പൊയിൽ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പിൽ പരേതനായ അബുവിന്റെ മകൻ അബ്ദുൽ അസീസ് (63)നിര്യാതനായി. ഭാര്യ : ഹഫ്സ (വൈത്തിരി) മക്കൾ : അബു സജാദ്, ആയിഷ ഫർസാന, ഫാത്തിമ അംന . മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
Koduvally, സ്കൂട്ടറിൽ കയറുകയായിരുന്ന യുവാവിൻ്റെ തലക്ക് കോടാലി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു, പ്രതി പിടിയിൽ

Koduvally: എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ വെച്ച് രാവിലെ 8 മണിക്കാണ് സംഭവം. നിർത്തിയിട്ടിരുന്ന തൻ്റെ സ്കൂട്ടറിൽ കയറുകയായിരുന്ന മൂർക്കൻ കുണ്ട് താമസിക്കും പീറ്റക്കണ്ടി ദേവദാസിനാണ് വെട്ടേറ്റത്, തലക്കും കൈക്കും, ദേഹത്തും പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിൽ ദേവദാസിനെ വെട്ടിയത്, സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ താമരശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസ് പിടികൂടി. അക്രമണത്തിനു പിന്നിൽ പ്രത്യേക കാരണമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി […]
പുതുപ്പാടി, 17 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പുതുപ്പാടി: അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദ് (17) നെ യാണ് വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിൻ്റെ കരയിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർത്ഥിയാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.
Kozhikode, നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു

Kozhikode: പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പാറക്കും ഇടയിലാണ് ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. മീഡിയവണ്‍ ചാനല്‍ വിഷ്വല്‍ എഡിറ്റര്‍ വി.ഫാസിലിന്റെ സഹോദരിയാണ് മരിച്ച സെന്‍സി. അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച […]