Mukkam, സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

A womans scooter collided with a car and met a tragic end

Mukkam: ചുള്ളിക്കാപറമ്പ്- പന്നിക്കോട് റോഡിൽ പൊയിൽകുന്നത്ത് വെച്ചുഉണ്ടായ വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ,ഭാര്യയും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) ആണ് മരണപ്പെട്ടത്. പിതാവ് : ആർ സി സുബൈർ കൊടുവള്ളി മാതാവ് : ശഹർ ബാനു മകൾ : ഇഷ്‌വ ലഹർ (4) MAMO College മൈക്രോബിയോള…

Thamarassery, ജ്വല്ലറി കവർച്ച കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ.

Accused in jewelery robbery case arrested in POCSO case. cleanup

Thamarassery റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നവാഫ്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ.  ഒരു വർഷം മുൻപാണ് ഇയാൾ കുന്നമംഗലം സ്വദേശിനിയായ പതിനാറുകാരിയെ പരിചയപ്പെടുന്നത്.തുടർന്ന് മൊബൈൽ ഫോണിലൂടെ പ്രേമം നടിച്ചു കുട്ടിയുടെ വീട്ടിൽ എത്തി ആരുമില്ലാത്ത സമയം നോക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നവംബർ മാസമാണ് സംഭവം നടന്നത്.  ഭയന്ന കുട്ടി വീട്ടുകാരെ വിവരം അറിയിക്കാതെ മാനസിക വിഷമത്തിൽ ആയിരുന്നു. ഇയാൾ തുടർന്നും കുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.   […]

Thamarassery, ഈസ്റ്റർ – റംസാൻ – വിഷു ചന്തക്ക് തുടക്കമായി

Easter Ramzan Vishu market has started in Thamarassery

Thamarassery സർവ്വീസ് സഹകരണ ബേങ്കും കേരള കൺസ്യൂമർ ഫെഡിൻ്റെയും സംയുക്തമായി സംഘടിച്ച ചന്ത താമരശ്ശേരി – കെടവൂരിൽ തുടക്കമായി, ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ചന്ത ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ എം വി യൂവേഷ് അധ്യക്ഷനായ വാർഡ് മെമ്പർ എ പി സജിത്ത് സി കെ വേണുഗോപാൽ ടി കെ അരവിന്ദൻ മാസ്റ്റർ ബാങ്ക് വൈസ് പ്രസിഡണ്ട് പി ഉല്ലാസ് കുമാർ ഡയറക്ടർ കെ വി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു ആദ്യ കിറ്റ് […]

Thamarassery, ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ‘

Severe traffic jam at the pass

Thamarassery: ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. സ്കൂൾ അവധിക്കാലവും, സർക്കാർ അവധിയും ഒത്തുവന്നതിനാൽ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്കിന് കാരണം, രാവിലെ മുതൽ ആരംഭിച്ച കുരുക്ക് തുടരുകയാണ്. ചുരത്തിൽ ഗതാഗത നിയന്ത്രണത്തിന് ഏതാനും പോലീസുകാർ മാത്രമാണുള്ളത്, ഗതാഗത നിയന്ത്രണത്തിന് സന്നദ്ധ സംഘടനകളുടെ സേവനം ആവശ്യമില്ലെന്ന് ജില്ലാ കലക്ടർ നിലപാട് സ്വീകരിച്ചിരുന്നു, പകരം ആർആർ ടികളെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനാൽ ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ പ്രവർത്തകർ ഗതാഗത നിയന്ത്രണത്തിൽ നിന്നും […]

Thiruvambady, പുല്ലൂരാംപാറ, ചെങ്കുണ്ടിൽ മുഹമ്മദ്‌ (ബാവാക്ക) നിര്യാതനായി.

Muhammad Bawaka passed away at Chengkund Pullurampara

Thiruvambady: പുല്ലൂരാംപാറ, ചെങ്കുണ്ടിൽ മുഹമ്മദ്‌ (ബാവാക്ക -83) നിര്യാതനായി. ദീർഘ കാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു ഭാര്യ – ആയിഷ മക്കൾ : ജമീല, ഫാത്തിമ, ജലീൽ, അഷ്‌റഫ്‌, സീന, സലീം മരുമക്കൾ : ഖാദർ (കൊല്ലം ) അസ്സൈൻ (തിരുവമ്പാടി ) റംല (കൂമ്പാറ ), റുക്കിയ (പുൽപറമ്പ് ),നസീർ (എറണാകുളം ) ഹാജറ (കൊടുവള്ളി ) മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ

Thamarassery, സമീപം പരപ്പൻ പൊയിലിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം. 6 പേർക്ക് പരുക്ക്

An accident involving three cars at Parapan Poil near Thamarassery. 6 people injured cleanup

Thamarassery: ദേശീയപാത 766 ൽ താമരശ്ശേരി പരപ്പൻപൊയിൽ അങ്ങാടിക്ക് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL57 Y 3861 നമ്പർ Etios കാർ എതിരെ വന്ന മറ്റൊരു Etios കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ വട്ടം കറങ്ങി തിരൂർ സ്വദേശികൾ സഞ്ചരിച്ച മറ്റൊരു മാരുതി Sift കാറിൽ ഇടിക്കുകയുമായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന Etios കാറിലെ യാത്രക്കാരായ അജ്മ ഫാത്തിമ, നജ്മ ഫാത്തിമ, നസീബ എന്നിവർക്കാണ് പരുക്കേറ്റത് ,അജ്മ […]

Thamarassery, പുത്തൻതെരുവിൽ മുഹമ്മദ് അൻഷദ്

Muhammad Anshad at Puthantheru Thamarassery cleanup 1

Thamarassery: കോരങ്ങാട്  പുത്തൻതെരുവിൽ മുഹമ്മദിൻ്റെ മകൻ അൻഷദ് (23 ) നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക വീട്ടിൽ തളർന്നുവീണതിനെ തുടർന്ന്  ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: മൈമൂന സഹോദരങ്ങൾ:അനീസ് . സിൻസിയ മയ്യത്ത് നിസ്കാരം . ശനിയാഴ്ച

മലയാളികൾ ഒന്നടങ്കം കൈകോര്‍ത്തു: ദയാധനം 34 കോടി കവിഞ്ഞു, ധനസമാഹരണം നിര്‍ത്തി; അബ്ദുൾ റഹീം മോചനത്തിലേക്ക്

Malayalees joined hands charity exceeded 34 crores fundraising stopped Abdul Rahim to release

കോഴിക്കോട്:  സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ […]

Wayanad, പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

The father of the 11th accused in the case related to the death of Pookod Veterinary College student Siddharth was found dead at home. cleanup

Wayanad:പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.11ാം പ്രതി ആദിത്യന്റെ അച്ഛന്‍ കോഴിക്കോട് പന്തിരിക്കര സ്വദേശി പികെ വിജയനാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.വിജയന്‍ പിള്ളപ്പെരുവണ്ണ ഗവ എല്‍പി സ്‌കൂള്‍ അധ്യാപകനാണ്.   മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്.

Chance of summer rains in the state Yellow alert in four districts

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം തിരുവനന്തപുരത്ത് പെയ്ത മഴയിൽ‌ […]

Koduvally, യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു

The young man fell from the tree and died cleanup

Koduvally: ഒതയോത്ത് കണക്കനാംകുന്നുമ്മൽ താമസിക്കും താഴെ ആലോല സി വി ബഷീർ(39)  മരത്തിൽ നിന്ന് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ വീടിനു സമീപം  പ്ലാവിൽ കയറി ചക്ക പറിക്കാൻ ശ്രമിക്കവേ തോട്ടിയിൽ നിന്ന് കത്തി   ദേഹത്ത് പതിക്കുകയും നില തെറ്റി  യുവാവ് മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു   ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30 ന് ഒതയോത്ത് ജുമാ മസ്ജിദിലും 8.30 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിലും […]

Vadakara, ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

Two youths were found dead in Vadakara Onjiath

Vadakara: ഒഞ്ചിയം നെല്ലാച്ചാരി കുനി കുളങ്ങര ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് രണ്ട് പേരുടെ മൃതദേഹം തൊട്ടടുത്തായി കിടക്കുന്നത് നാട്ടുകാർ കണ്ടെത്തിയത്. ചെറു തുരുത്തി സി.ടി ബാബുവിന്റെ മകൻ ശ്രീരാഗിനെ അവശ നിലനിലയിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടച്ചേരി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. മൃതദേഹത്തിന് ഏതാനും മീറ്ററുകൾ ദൂരത്ത് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇവിടെ എക്സ വൈസ് […]

test