Thamarassery, വീടുകയറി ആക്രമം;പോലീസുകാർക്ക് മർദ്ദനമേറ്റത് പരാതി അന്വേഷിക്കാൻ കാറിലെത്തിയപ്പോൾ, 25 പേർക്കെതിരെ കേസെടുത്തു

Thamarassery: പരപ്പൻ പൊയിൽ കതിരോട് വീട്ടിൽ കയറി ആക്രമണത്തിനിടെ താമരശ്ശേരി എസ് ഐ സുരേഷ് ബാബു, SCPO മുജീബ് എന്നിവരെ ആക്രമിച്ച 25 പേർക്കെതിരെ പോലീസ് കേസെടുത്തു. സനൂഷ് ശിഹാബുദ്ദീൻ, റിയാസ് ഖാൻ എന്നിവർക്ക് പുറമെ കണ്ടാലറിയാവുന്ന 23 പേർക്ക് എതിരെയുമാണ് കേസെടുത്തത്.ഏതാനും പേരെ പോലീസ് വലയിൽ ആയതായാണ് സൂചന. ആക്രമത്തിന് ഇരയായ നൗഷാദിൻ്റെ വീട്ടിലെത്തിയ സ്ത്രീകൾ അടക്കമുള്ള ബന്ധുക്കളെ പുറത്തിറങ്ങാൻ അനുവദിക്കാതെ അക്രമികൾ വീട്ടിൽ തടഞ്ഞുവെച്ചു എന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലെത്തിയവർക്കൊപ്പം അന്വേഷണത്തിനായി കാറിൽ വീട്ടിലേക്ക് […]
Thamarassery, വീടുകയറി അക്രമം; രണ്ട് പോലീസുകാർക്കും പരുക്ക്.

Thamarassery, പരപ്പൻ പൊയിൽ കതിരോട് പൂളക്കൽ നൗഷാദിൻ്റെ വീട് ആക്രമിച്ച സംഘം പോലീസുകാരെയും മർദിച്ചു.നൗഷാദിൻ്റെ വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനായി ബന്ധുക്കൾക്കൊപ്പം കാറിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരായ എ ഐ സുരേഷ് ബാബു, GSCPO മുജീബ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ മർദ്ദിച്ച ശേഷമാണ് അക്രമികൾ കാറും, ഓട്ടോറിക്ഷകളും തകർത്തതും, വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു പൊളിച്ചതും .സംഭവത്തിൽ പരുക്കേറ്റ 8 പേരാണ് ഇതുവരെ ചികിത്സ തേടിയത്. പ്രതികളെ പിടികൂടുന്നതിനായി വൻ പോലീസ് സംഘം സ്ഥലത്തെത്തി.
Thamarassery, i Phone കളഞ്ഞുകിട്ടി.

Thamarassery: ഒരു പുതിയ apple iphone കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവുസഹിതം 9895079878 എന്ന നമ്പറിൽ ബന്ധപ്പെടുക..
Thamarassery, കൂടത്തായി പുഴയിൽ പുരുഷൻ്റെ മൃതദേഹം.

Thamarassery, കൂടത്തായി ഇരുതുള്ളി പുഴയിൽ തോട്ടത്തിൽ കടവിൽ പുരുഷൻ്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങി.. മങ്ങാട് താമസിക്കുന്ന മങ്ങാട്ടു പുറായിൽ സജീവൻ്റെതാണെന്നാണ് പ്രാഥമിക വിവരം. കടവിൽ നിന്നും ഫോൺ കണ്ടെത്തി. കൈയിൽ മത്സ്യം പിടിക്കുന്ന വലചുറ്റിയ നിലയിലാണ് മൃതദേഹം . താമരശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.
Kattippara, അമരാട് – കണ്ണീരുപ്പിൽ ബൈജു നിര്യാതനായി.

Kattippara:അമരാട് – കണ്ണീരുപ്പിൽ ബൈജു (48) നിര്യാതനായി. അച്ചൻ: പരേതനായ ഇബിച്ചി വേലു അമ്മ:കല്യാണി ഭാര്യ : ധന്യ മകൾ: ദേവനന്ദ, ശ്രീനന്ദ കട്ടിപ്പാറ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11:30 മുതൽ 12 മണി വരെയുള്ള സമയത്ത് പൊതുദർശനത്തിന് വയ്ക്കുന്നതാണ് സംസ്കാരം ചടങ്ങുകൾ ബാലുശ്ശേരി, പുതിയകാവ് മുക്ക് വിട്ടുവളപ്പിൽ
Poonoor, നാറണത്ത് എൻ.അബ്ദുള്ള മാസ്റ്റർ നിര്യാതനായി

Poonoor: കാന്തപുരം നാറണത്ത് എൻ.അബ്ദുള്ള മാസ്റ്റർ( 85(റിട്ട: അധ്യാപകൻ, പൂനൂർ ജി.എം.യു.പി.എസ് നിര്യാതനായി. ഭാര്യ:മറിയ മക്കൾ:സാജിദ് എം.എ (മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ) ഷമീർ എം.എ (ചീഫ് എൻജിനീയർ മാതൃഭൂമി) ഷബ്‌ന (ഫാർമസിസ്റ്റ് , ഫാമിലി ഹെൽത്ത് സെറ്റർ പനങ്ങാട്) ഷബീബ എം.എ (മലബാർ ആർട്ട്സ് & സയൻസ് കോളേജ്) മരുമക്കൾ:ഡോ: സമീറ (ഗൈനകോളജിസ്റ്റ് ക്രസൻ്റ് ഹോസ്പിറ്റൽ ഫറൂഖ്) റിയാസ് (ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ കായണ്ണ) ഹൈസo (കാലിക്കറ്റ് യുണിവേഴ്സിറ്റി അസിസ്റ്റൻ്റ് ) ഖബറടക്കം ഇന്ന് […]
ഐ.ആർ.എം.യു Balussery മേഖല ഐ ഡി കാർഡ് വിതരണവുംഇഫ്താർ മീറ്റും സംഘടിപ്പിച്ചു

Balussery: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) ബാലു ശ്ശേരി മേഘല ഐ ഡി കാർഡ് വിതരണവും ഇഫ്താർ മീറ്റും നടന്നു. ബാലുശ്ശേരി റെസ്റ്റ് ഹൗസ് സമീപത്തെ കെ. പോപ് ( K pop cafe ) വെച്ച് നടന്ന പരിപാടി ഐ.ആർ.എം.യു.ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മേഘല പ്രസിഡന്റ് നൗഷാദ് മങ്കയം അധ്യക്ഷത വഹിച്ചു.. ഐ.ആർ.എം.യു . ജില്ലാ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാർ, ജില്ലാ ട്രഷറർ കെ.ടി.കെ. […]
” ദി കേരളാ സ്റ്റോറി ” Thamarassery രൂപതക്ക് കീഴിലുള്ള യൂനിറ്റുകളിൽ ശനിയാഴ്ച മുതൽ പ്രദർശിപ്പിക്കും.KCYM.

Thamarassery: വിവാദ ചിത്രം “ദ കേരള സ്‌റ്റോറി ” പ്രദര്‍ശിപ്പിക്കാന്‍ KCYM. താമരശ്ശേരി രൂപതയുടെ കീഴിലെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കുടുംബയോഗങ്ങളിൽ സിനിമ പ്രദർശിപ്പിച്ചു എന്ന തരത്തിൽ പുറത്തു വരുന്നത് തെറ്റായ വാർത്തയാണ്. കേരളത്തിൽ തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത […]
Thamarassery, റബർ മരം റോഡിലേക്ക് വീണ് ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Thamarassery: അമ്പായത്തോടിന് സമീപം റബർമരം ദേശീയ പാതയിലേക്ക് വീണതിനെ തുടർന്ന് റോഡിൽ ഗതാഗതം ഏറെ നേരം ഭാഗികമായി തടസ്സപ്പെട്ടു. അർദ്ധരാത്രിയിലായിരുന്നു സംഭവം. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിമരം നീക്കം ചെയ്തു
Wayanad, നേഹ നിര്യാതയായി

Wayanad: തേറ്റമല മൂളിത്തോട് ആറ്റാശ്ശേരി കരീമിൻ്റേയും, റൈഹാന യുടെയും മകൾ നേഹ (24) നിര്യാതയായി. കോയമ്പത്തൂർ അമൃത കോളേജിൽ എം.ടെക് വിദ്യാർത്ഥിനിയായിരുന്നു നേഹ. ഭർത്താവ്: ജിതിൻ (ജിത്തു, അമേരിക്ക). സഹോദരി മാർ: ഫാബി ആസിഫ് (കോറോം), ആയിഷ. ഖബറടക്കം ഇന്ന് രാത്രി 12 മണിയോടെ അഞ്ചാംപീടിക മസ്ജിദ് ഖബർസ്ഥാ നിൽ നടക്കും.
Thiruvambady, പനച്ചിക്കൽ നാരായണൻ നിര്യാതനായി.

Thiruvambady തമ്പലമണ്ണ, ഇലഞ്ഞിക്കൽ, പനച്ചിക്കൽ നാരായണൻ (85 )നിര്യാതനായി. ഭാര്യ പരേതയായ സരോജിനി. മക്കൾ: മോഹനൻ,ഓമന,ഉത്തമൻ,സോമവല്ലി, സത്യൻ, സുരേന്ദ്രൻ. മരുമക്കൾ, (പരേതയായ ശാന്ത , സിന്ധു. ഗംഗാധരൻ, രാജപ്പൻ, സിന്ധു. സംസ്കാരം : നാളെ ( 9/ 04/2024) രാവിലെ 8.30 ന് വീട്ടുവളപ്പിൽ
Koduvally, അക്കരപറമ്പിൽ ജാനകി നിര്യാതയായി.

Koduvally: വാരിക്കുഴിത്താഴം അക്കരപറമ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.ബാലൻ. മക്കൾ: കെ.സി.വിജയൻ (സിപിഐഎം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ആഭരണ നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം), സഹദേവൻ (ശോഭ ഡൈ വർക്സ് കമ്മത്ത്ലൈൻ കോഴിക്കോട്), രവി. മരുമക്കൾ: സാവിത്രി, ശോഭന, ശ്രീജ. സംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.