Thamarassery, സ്വർണാഭരണം നഷ്ടപ്പെട്ടു.

Thamarassery: താമരശ്ശേരിയിൽ നിന്നും കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേ ഒന്നര പവൻ പാദസരം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9037637592,8086043693
Thamarassery, ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ്റെ ദേഹത്ത് കാർ കയറി ഗുരുതര പരുക്ക്.

Thamarassery പോലീസ് സ്റ്റേഷന് മുൻവശത്ത് വെച്ച് രാവിലെ 11.30നായിരുന്നു അപകടം, ബൈക്കിൽ തട്ടിയതിനെ തുടർന്ന് നിലത്തു വീണ ആളുടെ മേലാണ് കാർ കയറിയത്. താമരശ്ശേരി DYSP ഓഫീസിലേക്ക് വരികയായിരുന്ന തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ CPO കൊടുവള്ളി കിഴക്കോത്ത് പുറായിൽ മുഹമ്മദ് അസ് ലമിനാണ് (30) സാരമായി പരുക്കേറ്റത്, കാർ ദേഹത്ത് കയറി ഇറങ്ങിയതിനെ തുടർന്നാണ് പരുക്ക്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ത്രീയായിരുന്നുകാർ ഓടിച്ചത്.
Thamarassery, വയലോരം റെസിഡൻസ് അസോസിയേഷൻ കാരടി ഇഫ്‌ത്താർ മീറ്റ് നടത്തി

Thamarassery: വയലോരം റെസിഡൻസ് അസോസിയേഷൻ കാരാടി ഇഫ്‌ത്താർ മീറ്റ് നടത്തി . പ്രസിഡന്റ് ഡോക്ടർ അബ്ബാസിൻ്റെ വീട്ടിൽ വെച്ച് നടത്തിയ ഇഫ്‌ത്താർ മീറ്റിൽ സെക്രട്ടറി ജിതേഷ് പറമ്പത്ത്,ഡോക്ടർ മുഹ്സിൻ, സുകുമാരൻ നീലഞ്ചേരി, മാമു,അഡ്വ ജോസഫ് മാത്യു, മഞ്ജിത, .യുവഷ് എന്നീ ജനപ്രതിനിധികളും. ഹുസൈൻ ചാലുമ്പാട്ടിൽ, മജീദ് താമരശ്ശേരി ടി.ന്യൂസ് തുടങ്ങി നാൽപ്പതോളം കുടുംബങ്ങൾ പങ്കെടുത്തു.
Thamarassery, അമ്പലക്കുന്നുമ്മൽ പത്മനാഭൻ നായർ നിര്യാതനായി.

Thamarassery വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ പത്മനാഭൻ നായർ (70) നിര്യാതനായി. ഭാര്യ: ശാരദാമണി. മക്കൾ: പ്രശാന്ത്,പ്രദീഷ്. മരുമകൾ: ദിവ്യ സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ നടക്കും.
സംസ്ഥാനത്ത് ചൂട് കൂടും; പാലക്കാട് പൊള്ളും, ജാഗ്രതാ നിര്‍ദേശം

താമരശ്ശേരിയിൽ കുറഞ്ഞ ചൂട് 35°C – കൂടിയ ചൂട് 37°C തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. […]
Thamarassery, കച്ചിളിക്കാലയിൽ നാസർ നിര്യാതനായി.

Thamarassery: തച്ചംപൊയിൽ പള്ളിപ്പുറം മുക്ക് കച്ചിളിക്കാലയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുൽ നാസർ (60) നിര്യാതനായി.മൃതദേഹം തലശ്ശേരി മിംസ് ആശുപത്രിയിൽ. ഡ്രൈവിങ്ങിനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. updating..
Engapuzha- കാക്കവയൽ റോഡിൽ ഗതാഗത നിയന്ത്രണം.

ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ Engapuzha- കാക്കവയൽ റോഡിൽ ഗതാഗതം നിരോധിച്ചു.
Thamarassery, പൊയിൽ അഹമ്മദ് കുട്ടി ഹാജി നിര്യാതനായി

Thamarassery: കോരങ്ങാട് ആനപ്പാറ പൊയിൽ അഹമ്മദ് കുട്ടി ഹാജി ( 87 ) നിര്യാതനായി. ഭാര്യ:സൈനബ മക്കൾ: നാസർ,സലാം,മുഹമ്മദാലി മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1: മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ
Perambra, കുടുംബ സഹായനിധി കൈമാറി

Perambra: മുക്കം പോലീസ് സ്റ്റേഷനില്‍ എ എസ് ഐ ആയി ജോലിയിലിരിക്കെ രോഗം ബാധിച്ച് മരിച്ച ജയരാജന്‍റെ കുടുംബത്തിനുള്ള സഹായധനം കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് കുടുംബത്തിന് കൈമാറി. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും തങ്ങളുടെ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുകയും, കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ സിപിഎ എസ് ആനുകൂല്യവുമാണ് പേരാമ്പ്ര കല്ലോടുള്ള വസതിയില്‍ വെച്ച് കൈമാറിയത്. പേരാമ്പ്ര ഡി […]
“എൻ്റെ ആരോഗ്യം എൻ്റെ അവകാശം” ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗനിർണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി.

Thamarassery ഗ്രാമപഞ്ചായത്തിൻ്റെയും, താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗനിർണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി. താമരശ്ശേരി കരാടി ബസ്സ്റ്റാൻ്റിൽ വെച്ചു നടന്ന ക്യാമ്പിൽ നൂറുക്കണക്കിന് പേർ പങ്കെടുത്തു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 12.30ന് സമാപിക്കും. ബിപി, ഷുഗർ, ബി എം ഐ പരിശോധനകളാണ് നടന്നത്
Thamarassery, നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു

Thamarassery: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുൻവശത്താണ് അപകടം.നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിക്ക് ഇടിച്ച ശേഷം ഫോറസ്റ്റ് ഓഫീസിൻ്റെ മതിലിലും ഇടിക്കുകയായിരുന്നു. പേരാമ്പ്ര എരവെട്ടൂർ ഏക്കുടത്തിൽ വീട്ടിൽ മൊഹസിന (30), സലീം, സലാ ഫാത്തിമ (ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്, മൊഹസിനയുടെ പരുക്ക് സാരമാണ്. രാത്രി 10.30 ഓടെയായിരുന്നു അപകടം, മൂന്നു പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thamarassery, പാറക്കണ്ടി കദീശ നിര്യാതയായി

Thamarassery: കോരങ്ങാട് പാറക്കണ്ടി കദീശ (85 )നിര്യാതയായി. ഭർത്താവ് പരേതനായ സീതി മക്കൾ: പാറക്കണ്ടി കോരങ്ങാട് മുഹമ്മദ് , പരേതരായ ഫാത്തിമ , സൈനബ , ആയിശ ‘ സുബൈദ ,നബീസ അബ്ദുറഹ്മാൻ (കുഞ്ഞി)കക്കാട് മരുമക്കൾ :മൊയ്തീൻകുട്ടി ,തേക്കും തോട്ടം പരേതനായ ഇബ്രാഹിം ,പെരുംപള്ളി , പരേതനായ,റഷീദ് പുതുപ്പാടി അബു ഒറുവിൻകുണ്ടിൽ , അബ്ദുറഹ്മാൻ വാപ്പനാം പൊയിൽ ജമീല, ഹസീന മയ്യത്ത് നിസ്കാരം രാവിലെ ആറുമണിക്ക് പുതുപ്പാടി കരുകുളം ജുമാ മസ്ജിദിലും 9 മണിക്ക് കോരങ്ങാട് ജുമാ […]