Kalpetta, വെറ്റിനറി കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിടുന്നില്ലെന്ന് രക്ഷിതാക്കള്‍.

Kalpetta: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന വിദ്യാർഥിനികൾക്ക് വീട്ടിൽ പോകാൻ അനുമതി നൽകുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡ്വൈസർമാരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു. ഏകദേശം നാനൂറോളം പെൺകുട്ടികളാണ് കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്നത്. പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകും അതിനാൽ പുറത്തേക്ക് പോകേണ്ടെന്നാണ് അധികൃതർ വിദ്യാർഥിനികളോട് പറയുന്നത്. ഇതേക്കുറിച്ച് സ്റ്റാഫ് അഡ്വൈസർമാരോട് തിരക്കുമ്പോൾ മുകളിൽനിന്നുള്ള നിർദേശമാണെന്നാണ് ഇവരുടെ മറുപടി. […]

Koduvally, സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.

the civil police officer was found dead

Koduvally: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് (40) നെയാണ് ഇന്ന് രാവിലെ ബാലുശ്ശേരി ഇയ്യടുള്ള വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിൽ പോയതായിരുന്നു. 2012 എം എസ് പി ബാച്ച് പോലീസുകാരനാണ്. വിവാഹിതനായ ജിതേഷിന് ഒരു കുട്ടിയുണ്ട്.

Kooraachundu, അങ്ങാടിക്കടുത്ത് ,കാട്ടുപോത്തുകളുടെ വിളയാട്ടം; ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Near the Koorachund Market the wild buffaloes parade Authorities said to be cautious

Kooraachundu: ഇന്നലെ രാത്രി ഓട്ട പാലം, കാളങ്ങാലി ഭാഗത്ത് എത്തിയ കാട്ടുപോത്തുകൾ പിന്നിട് ചിതറി ചാലിടം, ടെലിഫോൺ എക്സചേയ്ഞ്ച് ഭാഗത്ത്, പലവിടൂ കളുടെയും മുറ്റത്തും, പറമ്പിലുടെയും വിഹരിച്ചു നടക്കുന്ന കാഴ്ചയാണ് പുലർച്ചെ അങ്ങാടിക്കും, പണിക്കുമായി ഇറങ്ങിയ ജനങ്ങൾ കണ്ടത്. ഭയവിഹല്യരായ നാട്ടുകാർ, ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതിനെ തുടർന്ന്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, കക്കയം വനം വകുപ്പ് ഡെ റെയ്ഞ്ചർ വിജിഷ്, പോലിസ് അധികാരികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂരാച്ചുണ്ടിലെ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചു, കക്കയം […]

Puthupady, കളത്തിൽതൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി.

jum

Puthupady: കൈതപ്പൊയിൽ, തേക്കുംതോട്ടം താമസിക്കുന്ന കളത്തിൽ തൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി(99) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ :അഹമ്മദ് കുട്ടി സഖഫി, അബൂബക്കർ സഅദി, അലി,സൈനബ മരുമക്കൾ : ഉസ്സൈൻ മേലേതിൽ, സൗദ, ആയിഷ, റഹ്മത്ത് ‘ മയ്യിത്ത് നിസ്ക്കാരം ഇന്ന് ളുഹർ നിസ്ക്കാരത്തിനു ശേഷം കൈതപോയിൽ ജുമാമസ്ജിദിൽ.

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

SSLC exam starts today

Thiruvananthapuram: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. കേരളത്തിൽ 2955ഉം ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഭാഷാ വിഷയമാണ് ആദ്യദിവസത്തെ പരീക്ഷ. ഇന്ന് കഴിഞ്ഞാൽ ബുധനാഴ്ചയാണ് അടുത്ത പരീക്ഷ നടക്കുന്നത്.

Koyilandy, ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്.

Accused sentenced to life imprisonment in the case of murder of an out of state worker

Koyilandy: ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. അസം സ്വദേശിയായ മത്സ്യത്തൊഴിലാളി ദുളുരാജ് ബോൺഷിയെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തുക്കളും അസം സ്വദേശികളുമായ ലക്ഷിബ്രഹ്മയെയും മനോരഞ്ജൻ റായിയെയും കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവി ശിക്ഷിച്ചത്. കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽവെച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ.മാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് സ്പോട്ട് ഇൻക്വസ്റ്റ് നടത്തിയത്. സി.ഐ.മാരായ കെ.സി. സുബാഷ് ബാബു, എൻ. സുനിൽകുമാർ, എസ്.ഐ. സന്തോഷ് കുമാർ, […]

അന്യസംസ്ഥാന തൊഴിലാളിയെKoyilandy, കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് .

Koyilandy

Koyilandy: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആസാം സ്വദേശികളായ ലക്ഷി ബ്രഹ്മ, മനാരഞ്ജന്‍ റായി എന്നിവര്‍ക്കാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ ജഡ്ജ് സെയ്തലവി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 4നാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടില്‍ വച്ച് രാത്രി 12 മണിയോടെ മത്സ്യത്തൊഴിലാളിയായ ആസാം സ്വദേശി ദുളുരാജ് ബോണ്‍ഷിയെ സുഹൃത്തുക്കളായ ലക്ഷി ബ്രഹ്മയും മനാരഞ്ജന്‍ റായിയും ചേര്‍ന്ന് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന് പാറക്കെട്ടിലായിരുന്നു […]

Koyilandy, വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐക്കാരുടെ മർദ്ദനം.

Student assaulted by SFIs in Koilandi

Koyilandy: എസ്.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിന് ഒരു വിദ്യാർഥികൂടി ഇരയായതായി പരാതി. കൊയിലാണ്ടിയിയിലെ ആർ ശങ്കർ എസ്എൻഡിപി കോളേജിലാണ് സംഭവം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥി അമലിനാണ് മർദ്ദനമേറ്റത്. റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുപത്തിയഞ്ചോളം എസ്എഫ്ഐക്കാർ ചേർന്ന് മർദിച്ചെന്ന് അമൽ പറയുന്നു. അമൽ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് മർദ്ദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ […]

Thamarassery, പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്.

Distribution of pulse polio drops today. cleanup

Thamarassery: അഞ്ചു വയസിന് താഴെയുള്ള 23.28 കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. Thamarassery, പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

Kodanchery, ബൈക്ക് യാത്രികനു നേരെ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമം.

A wild boar attacked a biker in broad daylight. cleanup

Kodanchery: മൈക്കാവ് ഷാപ്പും പടിക്ക് സമീപം വെച്ചാണ് ബൈക്ക് യാത്രക്കാരനു നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വഴി ഇന്നു രാവിലെ 7 മണിക്കായിരുന്നു അപകടം.

മൃഗ വേട്ട; Thamarassery, സ്വദേശികളുൾപ്പെടെയുള്ള സംഘം പിടിയിലായി.

animal hunting the group including the natives of thamarassery was arrested

Wayanad: മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. Thamarassery സ്വദേശികളായ നൗഫൽ മൊയ്തീൻ, സുഗന്ധഗിരി പ്ലാൻ്റേഷനിലെ ആന്റണി,അജിത്ത്, കോട്ടത്തറ സ്വദേശി യായ മനോജ് എന്നിവരാണ് പിടിയിലാത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി.

Koduvally, ബൈക്ക് അപകടം; മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.

bhj

Koduvally: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് വെന്തുമരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടി പൊയിൽ അഭിനന്ദ് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. ഫയർഫോഴ്‌സും, പോലീസും, സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

test