Koduvally: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് വെന്തുമരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.
ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടി പൊയിൽ അഭിനന്ദ് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. ഫയർഫോഴ്‌സും, പോലീസും, സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.