Kooraachundu: ഇന്നലെ രാത്രി ഓട്ട പാലം, കാളങ്ങാലി ഭാഗത്ത് എത്തിയ കാട്ടുപോത്തുകൾ പിന്നിട് ചിതറി ചാലിടം, ടെലിഫോൺ എക്സചേയ്ഞ്ച് ഭാഗത്ത്, പലവിടൂ കളുടെയും മുറ്റത്തും, പറമ്പിലുടെയും വിഹരിച്ചു നടക്കുന്ന കാഴ്ചയാണ് പുലർച്ചെ അങ്ങാടിക്കും, പണിക്കുമായി ഇറങ്ങിയ ജനങ്ങൾ കണ്ടത്. ഭയവിഹല്യരായ നാട്ടുകാർ, ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതിനെ തുടർന്ന്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, കക്കയം വനം വകുപ്പ് ഡെ റെയ്ഞ്ചർ വിജിഷ്, പോലിസ് അധികാരികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കൂരാച്ചുണ്ടിലെ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചു, കക്കയം വനമേഖലയിൽ നിന്ന് 12 കി.മി അകലെ കൂരാച്ചുണ്ട് ടൗണിൽ കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്.
ഇതു വരെ അക്രമമോ, നാശനഷ്ടങ്ങളൊ ഉണ്ടാക്കിയിട്ടില്ല. ഇവയെ തിരിച്ച് കാട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിലാണ് അധികൃതർ, ആളുകൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു.