MDMA, സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ; സംഭവം Wayanad Pulpalli,

mdma

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂൾ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. Pulpalli ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് 0.26 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

വല്ലത്തായിപാറ പി ഡി മുഹമ്മദ് മകൻ റിഷാദ് നിര്യാതനായി.

de

Mukkam: വല്ലത്തായിപാറ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പറമ്പിൽ തൊടി  പി ഡി മുഹമ്മദ് മകൻ റിഷാദ് (29) നിര്യാതനായി. റിഷാദ് മുക്കം  കെഎംസിടി ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്. മയ്യിത്ത് നിസ്കാരം ഇന്ന് (16-02-2024- വെള്ളിയാഴ്ച) വൈകിട്ട് 03: 30-ന് വല്ലത്തായി പാറ ജുമാ മസ്ജിദിൽ മാതാവ് – നജ്മ (മഞ്ചേരി) ഭാര്യ – മുഹ്സിന (കൊണ്ടോട്ടി -കളിയാട്ട് മുക്ക് ) സഹോദരങ്ങൾ – റിസ് വാന, റിൻഷ പർവ്വിൺ, സഹോദരി ഭർത്താവ് – ഷാനവാസ് (മടവൂർമുക്ക് )

അമിതഭാരം കയറ്റി വരുന്ന ചരക്ക് ലോറികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി.

nn

Kozhikode: അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ചരക്ക് കയറ്റുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റുന്ന ലോറികളും അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റിവരുന്ന സംഭവം നിത്യമാണെന്ന് ജില്ലാ റോഡ് സുരക്ഷാ സെക്രട്ടറി അറിയിച്ചു. ഓരോ മാസവും അമിതഭാരം കയറ്റിയനിരവധി ചരക്ക് വാഹനങ്ങള്‍ നിയമലംഘനം നടത്തിയതിന് പിടികൂടിയതായും […]

Lumiere 2024 ശാസ്ത്ര പ്രദർശനത്തിന് വിജയകരമായ സമാപനം.

lu

Nellipoyil : ഫെബ്രുവരി 13, 14 തീയതികളിലായി വിമല യുപി സ്കൂൾ,മഞ്ഞുവയലിൽ നടത്തിവന്ന ശാസ്ത്ര വിസ്മയം ലൂമിയർ 2K24 പ്രദർശന വൈവിധ്യത്താലും, സന്ദർശകബാഹുല്യത്താലും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ക്ലാസ് മുറികളിൽ നിന്ന് കണ്ടും, കേട്ടും, അനുഭവിച്ചുമറിഞ്ഞ ശാസ്ത്ര സത്യങ്ങളെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി സമൂഹ നന്മയ്ക്കായി ലളിത വൽക്കരിച്ചതായിരുന്നു ലൂമിയർ 2K24. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന ഈ മേളയിൽ ഏറുമാടം മുതൽ ഏറോപ്ലെയിൻ  വരെ എല്ലാ സ്റ്റാളുകളും കുട്ടികളെ ഏറെ ആകർഷിക്കുന്നവയായിരുന്നു. CWRDM , പ്ലാനറ്റേറിയം, റോബോട്ടിക്സ്, […]

രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി Thiruvampady ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി.

thi

Thiruvampady: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവധിക്കാത്ത ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാസമരം  സംഘടിപ്പിച്ചു. പദ്ധതി വിഹിതത്തിൻ്റെ മുന്നാം ഗഡുവും തടഞ്ഞ് വെച്ച മെയിൻ്റനൻസ് ഗ്രാൻ്റും ഉടൻ അനുവദിക്കുക, ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുക, ലൈഫ് ഭവന പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ലഭ്യമാക്കുക തുടങ്ങിയ […]

Thamarassery, കാഴ്ച മറയ്ക്കുന്ന ഫ്ലക്സുകൾ; കോടതി ഉത്തരവിന് പുല്ല് വില

Thamarassery, vision-obscuring fluxes; The price of grass for the court order image

Thamarassery: കാഴ്ച മറയ്ക്കുന്ന ഫ്ലക്സുകള്‍ മാറ്റണമെന്ന ഹൈക്കോടതി കോടതി ഉത്തരവിന് പുല്ലുവില. സംസ്ഥാന പാതയിൽ കോരങ്ങാട് – കോളിക്കൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഡ്രൈവർമാർക്ക് കാഴ്ച മറയ്ക്കുന്ന രീതിയിൽ ഫ്ലക്സുകൾ സ്ഥാപിച്ചത്. കോളിക്കൽ റോഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ കൃത്യമായി കാഴ്ച ഡ്രൈവർമാർക്ക് ലഭിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. അപകടം സാധ്യത കണക്കിലെടുത്ത് പല പ്രാവശ്യം വ്യാപാരികൾ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തെങ്കിലും മത സംഘടനകളും രാഷ്ട്രീയ പാർട്ടികളും വീണ്ടും ബോർഡ് സ്ഥാപിക്കുകയായിരുന്നു.

Perambra, ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക്; അപകടം സബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ

Perambra, woman injured by tipper lorry; The accident happened while crossing the Sabra line image

Perambra: സീബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക് പന്തിരിക്കര സ്വദേശിനി നിഷാദ (37) ക്കാണ് പരിക്കു പറ്റിയത്. Perambra ട്രാഫിക് പോലീസ് സ്റ്റേഷന് മുൻ വശത്താണ് അപകടം ഉണ്ടായത് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 11:30 കൂടിയാണ് അപകടം ഉണ്ടായത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Wayanad, വന്യ ജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം

Wayanad, wildlife nuisance; It has been decided to appoint a special officer in the rank of CCF image

Wayanad: വയനാട്ടിലെ വന്യ ജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം. വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യ ജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. രണ്ട് ആർആർടി ടീമിനെ കൂടി നിയമിക്കുമെന്ന് യോ​ഗത്തിൽ അറിയിപ്പുണ്ട്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി. അതേ സമയം […]

Koduvally, യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ.

Koduvally, main accused in youth stabbing incident arrested. image

Koduvally: വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കൊടുവള്ളി മാനിപുരം വാരിക്കാട്ടിൽ പൂജ എന്ന ജംഷാദിനെയാണ് Koduvally ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി ഞെള്ളോറമ്മൽ ആശിഖ്, പാലക്കാം കണ്ടി സജീർ എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ കൊടുവള്ളി പെരിയാം തോട് രാരോത്തുചാലിൽ ഈരോലി എന്ന മുഹമ്മദ് തമീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം മൂന്നിന് രാത്രി Koduvally മാർക്കറ്റ് റോഡിലെ സ്വകാര്യ കോളേജിന് സമീത്തായിരുന്നു സംഭവം […]

Mukkam, മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

Unidentified body of youth found in quarry at Maranchatti, Mukkam image

Mukkam: മരഞ്ചാട്ടി തേക്കും കാട്ടില്‍ പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃത ദേഹമാണ് മുകളില്‍ നിന്ന് താഴേക്ക് വീണ നിലയില്‍ കണ്ടെത്തിയത്. മലര്‍ന്ന് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മെറൂണ്‍ ശര്‍ട്ടും, കാവി തുണിയുമാണ് വേഷം. മുക്കം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

Koduvally, ബസ്സിൽ നിന്നും രണ്ടര വയസ്സുകാരിയുടെ പാദസരം പൊട്ടിച്ച യുവതി പിടിയിൽ

Koduvally, woman arrested for breaking foot of two-and-a-half-year-old girl from bus image

Koduvally: ഇന്നലെ ബസ്സിൽ കോഴിക്കോട്ടേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുകാരിയുടെ പാദസരം പൊട്ടിച്ച യുവതി പിടിയിൽ. പാലക്കാട് താമസിക്കുന്ന പൊള്ളാച്ചി വട്ടിപെട്ടി അഞ്ചു എന്ന അമ്മു (25) ആണ് കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്. വെണ്ണക്കാട് വെച്ച് പൊട്ടിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കളും യാത്രക്കാരും പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Perambra, ഓട്ടോ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Two arrested in Perambra auto burning case image

Perambra: ചേനായി എടവരാട് മഞ്ചേരിക്കുന്നിൽ ഓട്ടോ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എടവരാട് കാലംകോട്ട് രാഘവൻ (50), എടവരാട് കൊയിലോത്ത് ഷിബിൻ ലാൽ (കുട്ടൻ, 32) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്‌പക്‌ടർ എം.എ. സന്തോഷ് അറസ്റ്റ് ചെയ്തത്. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. ജനുവരി 21-ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ നിർത്തിയിട്ട മുക്കള്ളിൽ ഷക്കീറിന്റെ ഓട്ടോ റോഡിലേക്ക് തള്ളിയെത്തിച്ച് കത്തിക്കുകയായിരുന്നു. അയ്യപ്പൻ കാവിൽ അതുൽ രാജിന്റെ ഓട്ടോയും റോഡരികിലെത്തിച്ച് മറിച്ചിട്ടിരുന്നു. പേരാമ്പ്ര ടൗണിൽ സർവ്വീസ് […]

test