Thiruvambady, സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും ,പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളും നടത്തി

Thiruvambady, Sacred Heart Higher Secondary School took Anti-Plastic Pledge and Anti-Plastic Activities image

Thiruvambady: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെയും നേച്ചർ ക്ലബ്ബിന്റെയും അഭിമുഖത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ലവ് പ്ലാസ്റ്റിക് ക്യാമ്പയിന് തുടക്കം കുറിച്ചു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയും അവ അലക്ഷ്യമായി വലിച്ചെറിയാതെ തരം തിരിച്ച് ശേഖരിച്ച് അധികൃതർക്ക് കൈമാറുമെന്നും തീരുമാനമെടുത്തു . ഈ ലക്ഷ്യത്തോടെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും […]

വായനവളർത്താൻ മധുരം മലയാളം വായനക്കളരി പദ്ധതികളുമായി വേനപ്പാറ UP School

Venapara UP School with Maduram Malayalam reading programs to promote reading image

Omassery: വേനപ്പാറ ലിറ്റിൽ ഫ്ലവർ UP School ൽ വിദ്യാർഥികളുടെ വായനാ ശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പത്രങ്ങൾ ലഭ്യമാക്കുന്ന വായിച്ചു വളരാം പദ്ധതി ആരംഭിച്ചു. മലയാള മനോരമ വായനക്കളരി മാതൃഭൂമി മധുരം മലയാളം പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ മനോജ് വാഴേപ്പറമ്പിൽ സെക്രട്ടറി പി എൻ പ്രശാന്ത് അധ്യാപകരായ […]

Kodanchery, വലിയകൊല്ലി ചാലിൽ ലീലാമ്മ നിര്യാതയായി.

Valiyakolli Chal image

Kodanchery: വലിയകൊല്ലി, ചാലിൽ ലീലാമ്മ (64) നിര്യാതയായി. മൂലമറ്റം കരുവിക്കരയിൽ കുടുംബാംഗമാണ്. ഭർത്താവ്: ഫ്രാൻസിസ് (കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: അനൂപ് (സൗദി), ആഷ്‌ലി. മരുമകൻ: ജിനു തിട്ടയിൽ (കോയമ്പത്തൂർ). സംസ്കാരം ഇന്ന് (08-11-2023-ബുധൻ) വൈകുന്നേരം മൂന്നു മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

ആലിൻ തറ AIEC വാർഷിക കായിക മേള സമാപിച്ചു.

Allin Thar AIEC annual sports fair concluded. image

Omassery: ആലിൻതറ അൽ ജാമിഅ:അൽഹനീഫിയ്യ:അൽ റബ്ബാനിയ്യ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന AIEC ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ഏകദിന വാർഷിക കായിക മേള ‘അൽ മുബാറ’ ഓമശ്ശേരി പഞ്ചായത്ത്‌ ഗ്രൗണ്ടിൽ സമാപിച്ചു. മൂന്ന് ഗ്രൂപ്പുകളായാണ്‌ കായിക മൽസരങ്ങൾ അരങ്ങേറിയത്‌.നാൽപത്തി അഞ്ച്‌ ഇനങ്ങളിലായി  നാഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സംഗമം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രൂപ്പുകൾക്കും വ്യക്തിഗത ജേതാക്കൾക്കും യൂനുസ്‌ […]

Elettil Vattoli, തലയിൽ മുറിവുമായി തെരുവ് നായ ടൗണിൽ

Elettil Vattoli, a stray dog __in town with a head wound image

Elettil Vattoli: തലയിൽ ആഴത്തിലുള്ളമുറിവുമായി തെരുവ് നായ എളേറ്റിൽ വട്ടോളി ടൗണിൽ ചുറ്റിക്കറങ്ങുന്നു. തലയുടെ മുകൾ ഭാഗത്ത് കഴുത്തിനോട് ചേർന്നാണ് നായക്ക് ആഴത്തിലുള്ള മുറിവേറ്റത്. കഴുത്തിൽ ഉള്ള ബെൽറ്റ്‌ മുറുകിയാണ് മുറിവേറ്റതെന്ന് സംശയിക്കുന്നു. മുറിവിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിലാണ് നായ എളേറ്റിൽ വട്ടോളി ബസ്റ്റാന്റ് പരിസരത്തും, അങ്ങാടിയിലൂടെയും മറ്റും ചുറ്റിക്കറങ്ങുന്നത്. വേദന സഹിച്ച് കഴിയുന്ന നായയുടെ ദയനീയാവസ്ഥ വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നായക്ക് ചികിത്സ ലഭ്യമാക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നായയെ പിടിച്ച് മൃഗാശുപത്രിയിലെത്തിച്ചാൽ […]

പിഴ അടയ്ക്കാത്തവർക്ക് ഇനി പുക പരിശോധന നടത്താൻ കഴിയില്ല. നിയമങ്ങൾ കർശനമാക്കി MVD

Those who do not pay fines will no longer be able to take smoke tests. MVD tightens rules image

Thiruvananthapuram: എ ഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴ അടയ്ക്കാത്തവർക്കെതിരെ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ് (MVD). പിഴ അടയ്ക്കാത്തവർക്കൊന്നും ഇനി പുക പരിശോധന നടത്താൻ കഴിയില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന എ ഐ അവലോകന യോഗത്തിലാണ് തീരുമാനം. ഡിസംബർ മുതലാണ് നിയമങ്ങൾ കർശനമാക്കുക. എ ഐ കാമറ സ്ഥാപിച്ചതിന് ശേഷം നിയമ ലംഘനങ്ങളും വാഹനാപകടങ്ങളും കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31വരെ 1263 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. […]

Kattippara, പുറമ്പാളി തറുവേയി മൊയ്തീൻ കുഞ്ഞി നിര്യാതനായി

Kattippara, Purumpali Tharuvei Moiteen Kunji passed away image

Kattippara: വെട്ടിഒഴിഞ്ഞ തോട്ടത്തിൽ പരേതനായ പുറമ്പാളി തറുവേയി ഹാജിയുടെ മകൻ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സൈനബ, മക്കൾ: സുൽഫത്ത്, സാജിദ, മൻസൂർ, ഫിറോസ്. മരുമക്കൾ: സുമയ്യ, ഷബാന, മുഹമ്മദ് കക്കാട്ടുമ്മൽ, ഫൈസൽ കച്ചേരിമുക്ക്. മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് വി.ഒ.ടി ജുമാ മസ്ജിദിൽ.

Thamarassery, റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു സുരക്ഷാ ജീവനക്കാരന് പരിക്ക്

Thamarassery, security guard injured after being hit by a car while crossing the road_cleanup

Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു സുരക്ഷാ ജീവനക്കാരന് പരിക്ക്. Koduvally കരിവൻപൊയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സലീമിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9: 30 ഓടെ ആയിരുന്നു അപകടം. താലൂക്ക് ആശുപത്രിക്ക് മുൻവശത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റത്.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് ഇടിച്ചത്.പരിക്കേറ്റ സലീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.  

Poonoor, ഇയ്യാട് കൊളപ്പുറത്ത് മുഹമ്മദ് നിര്യാതനായി.

Muhammad passed away at Iyad Kolappuram, Poonoor. image

Poonoor: എകരൂൽ മുനീർ ബേക്കറി സ്ഥാപകനും ഉടമയുമായ ഇയ്യാട് കൊളപ്പുറത്ത് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീർ (ഖത്തർ), സിറാജ് (മുനീർ ബേക്കറി നന്മണ്ട), ഷമീർ, സബീറ

Sreyas ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പുംനടത്തി

Sreyas conducted Ayurvedic medical camp and eye check up camp image

Kodanchery: Sreyas ചിപ്പിലിത്തോട് യൂണിറ്റ് സ്വരം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. വാർഡ് മെമ്പർ ഷാജി വെട്ടിക്കാ മലയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട് അധ്യക്ഷൻ വഹിച്ചു. മേഖലാ കോഡിനേറ്റർ ലിസി റെജി മുഖ്യ സന്ദേശം നൽകി. ഫാദർ ബേസിൽ ഏലിയാസ് തൊണ്ടിൽ മുഖ്യാതിഥിയായി. KMCT റിട്ടയേഡ് പ്രൊഫസർ ഡോക്ടർ ഗോകുലൻ കെ എം ബ്രസ്റ്റ് ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് ക്ലാസ് […]

KSEB ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

Koodaranji: കൂമ്പാറ, അന്യായമായ വൈദ്യുതി ചാർജ്   വർധനവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ KSEB ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. കർഷകരുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോൺ പൊന്നമ്പയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ചു. എ.പി മണി കള്ളിപ്പാറ, സാവിച്ചൻ പള്ളിക്കുന്നേൽ, ജോണിവാളി പ്ലാക്കൽ, ഷേർളി, സാൽസ് ചോമ്പോട്ടിക്കൽ, ഇ.എസ്.ജോസ്, ജിബിൻ മാണിക്യത്തു കുന്നേൽ, നിസാറ ബീഗം, ജോർജ് കുട്ടി കക്കാടം പൊയിൽ, പൗലോസ് […]

She ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു

She organized the health campaign image

Kodanchery: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള “She” ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു. Kodanchery ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതകൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. Kodanchery ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ […]