നരിക്കുനിയിലെ ജ്വല്ലറി കവർച്ച ശ്രമം : പ്രശസ്ത ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും മൂന്നു കൂട്ടാളികളും പിടിയിൽ (Narikkuni)

Narikkuni: നരിക്കുനി MC ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ പ്രശസ്ത ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും മൂന്നു കൂട്ടാളികളും Koduvally പോലീസിന്റെ പിടിയിലായി. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ(26), പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ(34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ്(29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ(25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്ക് നരിക്കുനി MC Jewellery യുടെ പുറകുവശത്തെ ചുമർ തുറക്കുന്നതിനിടയിൽ ശബ്ദം കേട്ട് നരിക്കുനിയിൽ […]
കോഴിക്കോട് നിന്ന് ഒമാനിലെ Maskat ലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

Karipur: Kozhikode നിന്ന് ഒമാനിലെ Maskat ലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് ആശങ്കകൾക്കൊടുവിൽ തിരിച്ചിറക്കിയത്. മസ്കത്തിലേക്കു പോയ ഡി വൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9 16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. ഒമാൻ എയർവേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീർക്കാനായി കരിപ്പൂർ വിമാനത്താവളത്തിനു മുകളിൽ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിന്റെ വെതർ റഡാറിലാണ് തകരാർ. യാത്രക്കാർ […]
ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് അജ്ഞാതൻ: വൈറലായി അധ്യാപകന്റെ Facebook കുറിപ്പ്

Kozhikode: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ് ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. Kozhikode ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം Facebook പോസ്റ്റിൽ പങ്കുവച്ച കുറിപ്പാണ് […]
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് (Poonoor)

Poonoor: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ബാലുശ്ശേരി ഭാഗത്ത് നിന്നും Thamarassery ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റും കാർ പാർക്കിംഗ് ഷെഡും തകർത്തു. പരുക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താൽ ഈ റൂട്ടിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ഹൃദയാഘാതം: തിരൂരങ്ങാടി സ്വദേശി ഒമാനിൽ നിര്യാതനായി (Maskat)

Maskat: ഹൃദയാഘാതത്തെ തുടർന്ന് Malappuram സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി(44) ആണ് മസ്കത്തിൽ മരിച്ചത്. അൽ ഖുവൈറിറിലെ ഇസ്തംബൂൾ ഷോപ്പിലെ ജീവനക്കാരനായിരുന്നു. മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള. മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി. മുഹമ്മദ്കുട്ടിയുടെ മകനാണ്. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു,സമീപം ആളില്ലാത്തതിനാൽ അപകടം ഒഴിവായി (Mukkam)

Mukkam: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനും വസ്ത്രങ്ങളുമെല്ലാം ചിതറിത്തെറിച്ചു. വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളുമെല്ലാം നശിച്ചിട്ടുണ്ട്. Kozhikode ജില്ലയിലെ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരി ജംഗ്ഷനിലാണ് സംഭവം. മാധ്യമപ്രവർത്തകനായ ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകട സമയത്ത് വാഷിംഗ് മെഷീന് സമീപം ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. നാല് വർഷമാണ് വാഷിംഗ് മെഷീന്റെ പഴക്കം. വാഷിംഗ് മെഷീനിന്റെ വയർ എലി കരണ്ട് തിന്ന് ഷോർട്ട് സർക്യൂട്ട് […]
കയാക്കിംഗ് കാണാൻ ഉല്ലാസയാത്ര ഒരുക്കി KSRTC

Kozhikode: കോടഞ്ചേരിയിലെ മലബാർ റിവർ ഫെസ്റ്റിവെലിന്റെ ഭാഗമായി നടത്തുന്ന കയാക്കിംഗ് കാണാൻ ഉല്ലാസയാത്ര ഒരുക്കി KSRTC ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിൽ നടക്കുന്ന ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കാണാനും മൺസൂൺ ഗ്രാമീണ ടൂറിസത്തിനും അവസര മൊരുക്കുകയാണ് കെ.എസ്ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ Thamarassery യും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കെ.എസ്.ആർ.ടി.സി ബസിലാണ് മൺസൂൺ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. രണ്ട് ടൂർ പാക്കേജുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7.30ന് Kozhikode KSRTC ബസ് […]
94-ാം മിനിറ്റില്‍ മഴവില്‍ Goal; അമേരിക്കയില്‍ വിജയഗോളോടെ അരങ്ങേറി Messi (Video)

Miami: ലിയോണല്‍ മെസിയുടെ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് അരങ്ങേറ്റത്തിന് ഇതിലും വലിയൊരു തുടക്കം ലഭിക്കാനില്ല.തുടര്‍ തോല്‍വികളില്‍ വലഞ്ഞ ഇന്‍റര്‍ മയാമിയെ 94-ാം മിനിറ്റില്‍ നേടിയൊരു മഴവില്‍ ഫ്രീ കിക്കിലൂടെ ലിയോണല്‍ മെസി വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിച്ചു. പെനല്‍റ്റി ബോക്സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്‍റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ ബോക്സിന് പുറത്ത് Messi യെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് […]
കുരുന്നുകളിൽ കൗതുകമുണർത്തി പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് (Thamarassery)

Thamarassery: Thamarassery Govt UP സ്കൂളിലാണ് കുരുന്നുകളിൽ കൗതുകമുണർത്തി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേകം സജ്ജമാക്കിയ പോളിംങ്ങ് ബൂത്തും, മൊബൈൽ ഫോണിൽ ഒരുക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ ചിഹ്നവും, പേരും രേഖപ്പെടുത്തിയിരുന്നു. പ്രിസൈഡിംങ്ങ് ഓഫീസർ, പോളിംങ്ങ് ഓഫീസർമാർ, പോലീസുകാർ, സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തകർ തുടങ്ങി എല്ലാ ഒരുക്കങ്ങളും നടത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ അധ്യാപകരും രംഗത്തിറങ്ങി. വാശിയേറിയ തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി കെ അനുനന്ദയും, വിദ്യാരംഗം കൺവീനറായി-ബി ആർ ആദിഭദ്രയും, ജനറൽ […]
പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു (Narikkuni)

Narikkuni: മണിപ്പൂരിൽ നടക്കുന്ന കലാപത്തിനും അക്രമത്തിനും ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനും എതിരെ എസ്. എഫ്. സി. ടി. എസ്. എ. ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റ് കമ്മറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എൻ അബ്ദുറഹിമാൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ശ്രീ. ഷിയോലാൽ, കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ. ഷമീർ കെ, യൂണിറ്റ് സെക്രട്ടറി ശ്രീ. വിപ്ലവദാസ്,ശ്രീ. പ്രജീഷ് ലാൽ,ശ്രീമതി. ദിവ്യ, ശ്രീകല സി, […]
വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് (Kozhikode)

Kozhikode: 22 കാരിയായ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് പിതാവ്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിൻ്റെ മുൻപിലെത്തിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ പൊലീസിൽ പരാതി നൽകി. മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ചന്ദ്രന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചന്ദ്രൻ Kozhikode സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ജൂലായ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. Kozhikode ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയിൽ ആദിത്യ ചന്ദ്രയെ […]
റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കാഴ്ചയ്ക്ക് തകരാര്‍ (Kozhikode)

Kozhikode: റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. Kozhikode കളന്‍തോട് എം ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി മിദ്‌ലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിദ്‌ലാജ് Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. മുക്കിന്റെ പാലത്തിന് പൊട്ടലുമുണ്ട്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മര്‍ദ്ദിച്ചതെന്ന് മിദ്‌ലാജിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ Kunnamangalam പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.