Thamarassery: Thamarassery Govt UP സ്കൂളിലാണ് കുരുന്നുകളിൽ കൗതുകമുണർത്തി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേകം സജ്ജമാക്കിയ പോളിംങ്ങ് ബൂത്തും, മൊബൈൽ ഫോണിൽ ഒരുക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ ചിഹ്നവും, പേരും രേഖപ്പെടുത്തിയിരുന്നു.
പ്രിസൈഡിംങ്ങ് ഓഫീസർ, പോളിംങ്ങ് ഓഫീസർമാർ, പോലീസുകാർ, സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തകർ തുടങ്ങി എല്ലാ ഒരുക്കങ്ങളും നടത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ അധ്യാപകരും രംഗത്തിറങ്ങി.
വാശിയേറിയ തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി കെ അനുനന്ദയും, വിദ്യാരംഗം കൺവീനറായി-ബി ആർ ആദിഭദ്രയും, ജനറൽ ക്യാപ്റ്റനായി എസ് ലാൽ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. ശേഷം വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ ആഹ്ലാദ പ്രകടനവും നടത്തി.