Wayanad മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിന് ദാരുണാന്ത്യം

Wayanad: ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു. Wayanad: An Adivasi youth died after falling into a river. The deceased is Sanju, a young man from Unnathi in Wayanad. He slipped while fishing and fell into the Panamaram river.
സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; KATF

Thamarassery: സർക്കാർ ജീവനക്കാരും അധ്യാപകരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് മുൻ MLA വി.എം ഉമ്മർ മാസ്റ്റർ ആവശ്യപ്പെട്ടു. ” ഒരുമിക്കാം കരുത്തേകാം” എന്ന സന്ദേശത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ(KATF) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ അംഗത്വ കാംപയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ലാ കെ എ ടി എഫ് പ്രസിഡണ്ട് ഷാജഹാൻ അലി അഹ്‌മദിന് മെമ്പർഷിപ്പ് നൽക്കൊണ്ടാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാനം നിർവ്വഹിച്ചത്. സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് ഖാസിമി, ജില്ലാ പ്രസിഡണ്ട് അബ്ദുൽ […]
പത്താം തരം കഴിഞ്ഞവരുടെ മെഗാ സംഗമം: Omassery കരിയർ ക്രാഫ്റ്റ് ശ്രദ്ദേയമായി

Omassery: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ പത്താം തരം പരീക്ഷയിൽ തുടർ പഠനത്തിന് യോഗ്യത നേടിയ പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളുടെ മെഗാ സംഗമം (ദിശ-കരിയർ ക്രാഫ്റ്റ്-25) സംഘടിപ്പിച്ചു. ഓമശ്ശേരി ബ്രൈൻ വേവ് അക്കാദമിയുമായി സഹകരിച്ച് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സംഗമം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു. പത്താം തരത്തിന് ശേഷം തുടർ പഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കാനും മികച്ച തുടർ പഠന വഴികൾ വിശദീകരിക്കാനുമാണ് പഞ്ചായത്ത് ഭരണസമിതി ഏകദിന മെഗാ സംഗമം […]
മലബാർ ടൂറിസം കൗൺസിൽ ടൂറിസം അവാർഡുകൾ അജു എമ്മാനുവലിനും ടിം.പി.എം. ഹാഷിർ അലിക്കും

Kozhikode: മലബാർ ടൂറിസം കൗൺസിൽ രണ്ടാമത് ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചു. ഫാം ടൂറിസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അജു എമ്മാനുവലും, ടൂറിസം പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ടിം.പി.എം. ഹാഷിർ അലിയും ആണ് ഇത്തവണ പുരസ്കാരങ്ങൾക്ക് അർഹരായത്. കോഴിക്കോട് ജില്ല പഞ്ചായത്ത് ഫാം ടൂറിസ പദ്ധതിയുടെ കോഓർഡിനേറ്ററും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയുടെ പ്രസിഡണ്ടുമാണ് അജു എമ്മാനുവൽ. മെയ് പതിനേഴാം തീയതി ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് പ്ലാനറ്റോറിയത്തിന് എതിർവശത്തുള്ള ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ വച്ച് നടക്കുന്ന മലബാർ ടൂറിസം കൗൺസിൽ […]
പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; Payyoli യുവാവ് പിടിയിൽ

Kozhikode: ഇൻസ്റ്റഗ്രാം ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതിൽ സ്വദേശി എസ് കെ ഫാസിലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിനും നഗ്നചിത്രങ്ങൾ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അടുത്തിടെ ഇയാൾ പ്രചരിപ്പിച്ച ചിത്രങ്ങൾ ബന്ധുക്കൾ കണ്ടതോടെയാണ് പീഡന വിവരം പുറത്താകുന്നത്. തുടർന്ന് പോലീസിൽ […]
തെളിഞ്ഞ മാനവും സുരക്ഷിതമല്ല: Kariyathumpara എത്തുന്നവർ ശ്രദ്ധിക്കണം

Kariyathumpara: ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെത്തുടർന്ന് ബുധനാഴ്ച രണ്ടുമണിക്കൂറോളം അടച്ചിട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെത്തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു. മഴയ്ക്കു ശക്തികുറഞ്ഞതോടെ ടൂറിസ്റ്റ് കേന്ദ്രം നിയന്ത്രണങ്ങളോടെ വൈകീട്ട് തുറന്നുകൊടുത്തു. ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിന് ശക്തി കുറവായതുകൊണ്ടും, ഗൈഡുമാരുടെ ഇടപെടൽ കാരണവുമാണ് സഞ്ചാരികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. ഏതാനും വർഷങ്ങൾക്ക് മുൻപ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് ടൂറിസ്റ്റുകൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ […]
Kozhikode സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kozhikode: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫായ സാറ മോള്‍(26) ആണ് മരിച്ചത്. ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. Kozhikode: A nurse at a private hospital in Kozhikode was found dead in the bathroom of her […]
Kozhikode ഡിവൈഡറിൽ ഇടിച്ചകാർ കത്തിനശിച്ചു

Kozhikode: ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പന്തീരാങ്കാവിന് സമീപം അറപ്പുഴ പാലത്തിനോട് ചേർന്ന് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പന്തീരാങ്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ബെൻസ് കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് നിഗമനം. അപകടം ഉണ്ടായ സമയത്ത് തന്നെ കാർ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തെ […]
Balussery ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Balussery: ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉള്ളിയേരി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് മരിച്ചത്. കോക്കല്ലൂർ പാറക്കുളത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നു വന്ന ലോറി, ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൊടക്കല്ലൂർ എംഎംസിയിൽ […]
Kodanchery കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Kodanchery: കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. Kodanchery: A missing person was found shot dead in Kodanchery. The incident took place near Meen Mutti Poovathin. The […]
Thiruvambady മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി

Thiruvambady: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന കുടുംബ സംഗമങ്ങളിൽ ആദ്യത്തെ കൂടുംബ സംഗമം തൊണ്ടിമ്മൽ വാർഡു കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരക്കാട്ടുപുറത്തു നടന്നു. തൊണ്ടിമ്മൽ വാർഡു മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം KPCC മെമ്പർ ഹബീബ് തമ്പി […]
Thamarassery KSRTC സബ് ഡിപ്പോ കെട്ടിട നിർമ്മാണം റിടെൻഡർ ചെയ്തു; ഡോ. എം.കെ. മുനീർ MLA

Thamarassery: താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ പാതിവഴിയിൽ നിലച്ചുപോയ കെട്ടിട നിർമ്മാണ പ്രവർത്തി റീടെൻഡർ ചെയ്തതായി ഡോ. എം.കെ. മുനീർ MLA അറിയിച്ചു. മുൻവർഷത്തിൽ നിർമ്മാണം ആരംഭിക്കുകയും സ്ട്രക്ചറിൽ വർക്കുകൾ പൂർത്തിയാക്കിയപ്പോഴേക്കും കരാറുകാരൻ സാമ്പത്തിക പ്രതിസന്ധിയിലാവുകയും തുടർന്ന് പ്രവർത്തി മുന്നോട്ട് പോകാതിരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഇതിനെത്തുടർന്ന് MLA ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും കരാറുകാരന് പാർട്ട് ബിൽ അനുവദിക്കുകയും പ്രവർത്തി പൂർത്തിയാക്കാൻ സമയം നൽകുകയും ചെയ്തു, എന്നാൽ പ്രവർത്തി ഏറ്റെടുക്കാൻ കരാറുകാരൻ തയ്യാറാകാത്തതിനെ തുടർന്ന് കരാറുകാരനെ […]