Vadakara സ്വദേശി കുവൈത്തിൽ നിര്യാതനായി

Kuwaith city: വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ നിര്യാതനായി. കുനിങ്ങാട്ടുമീത്തൽ മഹേഷ് (41) ആണ് മരിച്ചത്. കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന. Kuwait City: A native of Puthuppanam, Vadakara, has passed away in Kuwait. The deceased has been identified as Mahesh (41), of Kunningattumeethal house. He was working as a salon employee […]
Malappuram കോട്ടക്കലിൽ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

Malappuram: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Malappuram: 9-year-old girl dies after jackfruit falls on her head. The tragic incident took place in Kottakkal, Malappuram. […]
Kozhikode യുവാവിനെ കാണാതായതായി പരാതി

Kozhikode: കോഴിക്കോട് കാപ്പാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കണ്ണൻകടവ് സ്വദേശി അൽത്താഫ്(23) നെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്നും ജോലിയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്കൂട്ടറിലാണ് പോയതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു. സ്കൂട്ടർ ഇന്ന് തുവ്വപ്പാറ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ചെരുപ്പ്, തോർത്ത്മുണ്ട് എന്നിവയും കണ്ടെത്തി. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തുന്നവർ കൊയിലാണ്ടി പോലീസിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. […]
Vattoli രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കോടിയോളം രൂപ പിടികൂടി

Elettil: വട്ടോളിയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് പണം പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് പിടികൂടി. മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചത്. കൊടുവള്ളി ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ് ഐ ഗൗതം ഹരി, സീനിയർ സി പി ഒ […]
മെഡിക്കൽ കോളേജിൽ പുക ഉയർന്നത് ബാറ്ററികൾ കത്തിയതോടെ’; 37 ബാറ്ററികൾ കത്തികരിഞ്ഞു; ഫയർഫോഴ്‌സ്

Kozhikode: മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സ്. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചത്. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു. പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച […]
Bathery യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

Bathery: ബാറിൽവെച്ചുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ഇരുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സുൽത്താൻബത്തേരി ഫെയർലാന്റ് അർച്ചനയിൽ വിഷ്ണു(25)നെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മൂന്ന് പേരെ സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്തരയോടെ സുൽത്താൻബത്തേരി ടൗണിൽ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. ബാറിൽവെച്ച് പുകവലിക്കുന്നതിനെ ചൊല്ലിയാണ് ഇരുസംഘങ്ങൾ തമ്മിൽ വാക്കുതർക്കവുമുണ്ടാകുകയും പിന്നീട് ടൗണിൽവെച്ചുണ്ടായ ഏറ്റമുട്ടലിലും കലാശിച്ചത്. ഏറ്റുമുട്ടലിൽ ബത്തേരി ഫെയർലാൻഡ് സ്വദേശി വിഷ്ണു(25)വിൻറെ കഴുത്തിനും വയറിനുമടക്കം വെട്ടേറ്റു. ഈ […]
സിനിമാ-സീരിയൽ താരം Vishnu Prasad അന്തരിച്ചു

Thiruvananthapuram: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും. നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. സീരിയൽ […]
Kozhikode കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയം യാഥാർത്ഥ്യമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

Kozhikode: കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയം യാഥാർത്ഥ്യമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കാപ്പാട് മുനമ്പത്തിനടുത്തുള്ള സ്ഥലം, ധനമന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. മ്യൂസിയത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കോഴിക്കോട് കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയം ഒരുങ്ങും. ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കാപ്പാടിൻ്റെ ചരിത്ര പ്രാധാന്യം പഠിക്കാൻ കഴിയുന്ന ആഗോള തലത്തിലുള്ള പഠന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ […]
Pathanamthitta വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ

Pathanamthitta:പത്തനംതിട്ടയിൽ വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് […]
Koyilandy സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

Ras Al Khaimah :കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു. ഉണിച്ചായിന്റെ പുരയിൽ വി.കെ.അർജുൻ (23) ആണ് മരിച്ചത്. ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. അവധിയ്ക്കു ശേഷം ഫെബ്രുവരിയിലാണ് അർജുൻ നാട്ടിൽ നിന്നും ദുബൈയിലേക്ക് മടങ്ങിയത്. Ras Al Khaimah: A young man from Virunukandi, Koyilandy, died in a road accident in Ras Al Khaimah. The deceased has […]
Ponnani നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്

Ponnani: പൊന്നാനിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതര പരിക്കേറ്റു. Thalassery, കൊടിയേരി സ്വദേശി ഏലിയൻ്റെവിടെ നിഖിൽ എന്നവരുടെ ഭാര്യയും, കൊല്ലം സ്വദേശിനിയുമായ സിയ ആണ് മരണപ്പെട്ടത്. പൊന്നാനി- കുറ്റിപ്പുറം ഹൈവേയിൽ നരിപ്പറമ്പ് പന്തേപാലത്ത് വെച്ച് ഇന്ന് പുലർച്ചയോടെയാണ് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും 108 ആംബുലൻസിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് നിഖിലിനെ […]
Kuttiady വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

Kuttiady: Kuttiady കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന ആളുടെ വീട്ടിൽ നിന്നും ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. രാജേഷ് ഖാൻ കുടുംബവുമൊന്നിച്ചു വെക്കേഷന് സ്വദേശത്താണ്. പോലിസ് സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തി. തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അനേഷണം ആരംഭിച്ചു. Kuttiady: Cannabis cultivation found in house […]