Kattippara ഫ്രഷ്കട്ട് വിരുദ്ധ ജനകീയ പ്രക്ഷോഭ സമരപ്പന്തലിലേക്ക് മാർച്ച് നടത്തി

Koodathayi: Kattippara പഞ്ചായത്തിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ നിന്നും പുറത്ത് വിടുന്ന അസഹ്യമായ ദുർഗന്ധത്തിനും ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കി മലീമസമാക്കുന്നതിനെതിരെയും കൂടത്തായി അമ്പലമുക്കിൽ ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഫ്രഷ്കട്ട് വിരുദ്ധ ജനകീയ പ്രക്ഷോഭ സമരപ്പന്തലിലേക്ക് 10ാം ദിവസത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റി സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പുഷ്പാകരൻ നന്ദൻസ് അധ്യക്ഷം വഹിച്ചു. […]
Thiruvambadi യുടെ പൊൻതാരം Jithu K Robbie ന് ഗ്രാമപഞ്ചായത്തിൻ്റെ ആദരം

Thiruvambadi: ദേശീയ ഗെയിംസ് ഫുട്ബോളിൽ സുവർണ്ണ നേട്ടം കൊയ്ത കേരള ടീം താരം തിരുവമ്പാടിക്കാരനായ Jithu K Robbie ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആദരം. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലത്തിൽ, സെക്രട്ടറി ഷാജു കെ.എസ്, ജോസ് മാത്യു, റോബർട്ട് നെല്ലിക്കാ തെരുവ്, ഫ്രാൻസിസ് കൊട്ടാരത്തിൽ, മനോജ് വാഴെപറമ്പിൽ,ഷാജി […]
പാതിവില തട്ടിപ്പ് കേസ് പ്രതി Ananthu Krishnan ൻ്റെ ജാമ്യാപേക്ഷ തള്ളി

പാതിവില തട്ടിപ്പ് കേസ് പ്രതി Ananthu Krishnan ൻ്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, തനിയ്‌ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രമാണെന്നും ജാമ്യം നല്‍കണമെന്നും Ananthu Krishnan ആവശ്യപ്പെട്ടു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് Muvattupuzha Police രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം തേടി അനന്തുകൃഷ്ണന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അനന്തുകൃഷ്ണന്റേത് നിയമപരമായി പ്രവര്‍ത്തിക്കുന്ന […]
കൊക്കെയ്ന്‍ കേസില്‍ നടന്‍ Shine Tom Chacko കുറ്റവിമുക്തന്‍

Kochi: 2015ലെ കൊക്കെയ്ന്‍ കേസില്‍ നടന്‍ Shine Tom Chacko കുറ്റവിമുക്തന്‍. നടന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടര്‍ന്ന്, മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. Shine Tom Chacko യ്ക്കുവേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി. Kochi കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു […]
മാർച്ച് ഒന്ന് മുതൽ RC ബുക്കുകൾ ഡിജിറ്റലാകും; വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ Download ചെയ്യാം

Thiruvananthapuram: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ RC ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. RC ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി Parivahan website ൽ നിന്നും RC Book ഡൗണ്‍ലോഡ് ചെയ്യാനാകും. മാര്‍ച്ച് ഒന്ന് മുതൽ RC ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും RC ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ […]
Kozhikode കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു’; 2023ൽ ആദ്യ കുട്ടി മരിച്ചതും സമാന രീതിയിൽ

Kozhikode: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു. പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ ഒരു മറ്റൊരു കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു. മറ്റൊരു കുഞ്ഞ് മുമ്പ് മുലപാൽ തെണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം […]
Kalpetta കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ല, പ്രദേശത്ത് നാട്ടുകാരുരെ വൻ പ്രതിഷേധം

Kalpetta: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് I.C. Balakrishnan MLA അറിയിച്ചിരുന്നു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേ സമയം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തുടർച്ചയായ ആക്രമണങ്ങൾ തടയാൻ […]
Koduvally മേഖലാ പാലിയേറ്റീവ് ശിൽപശാല

Omassery: Kozhikode Initiative in Palliative Care (KIP) ആഭിമുഖ്യത്തിൽ കൊടുവള്ളി മേഖല ഏകദിന ശിൽപശാല 8.2 .25 ശനിയാഴ്ച രാവിലെ 10 മണിക്ക് Omassery Shanthi Hospital കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ശിൽപശാല ഉദ്ഘാടനം ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ.എം.കെ.മുബാറക് നിർവ്വഹിച്ചു. ഏരിയാ ചെയർമാൻ ശ്രീ കെ.എം പൗലോസിൻ്റെ അധ്യക്ഷതയിൽ നടന്ന ശിൽപശാലയിൽ പീഡിയാട്രിക് പാലിയേറ്റീവ് പരിചരണം എന്ന വിഷയത്തിൽ KIP ട്രെയിനർ ശ്രീ മജീദ് മാസ്റ്റർ കൊടുവള്ളിയും നഴ്സസ് ഹോം കെയറും […]
Vadakara കാറിടിച്ച് 9 വയസുകാരി കോമയില്‍ ആയ സംഭവം; പ്രതി കോയമ്പത്തൂരില്‍ പിടിയില്‍

Kozhikode: Vadakara കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പിടിയില്‍. പുറമേരി സ്വദേശി ഷെജീലിനെ Coimbatore വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. 2024 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു. മാര്‍ച്ച് 14 നായിരുന്നു പ്രതി വിദേശത്തേക്ക് കടന്നത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ച് കുട്ടിയേയും അമ്മൂമ്മയേയും കാര്‍ ഇടിച്ചത്. […]
Adivaram ലഹരി മാഫിയയുടെ ആക്രമണം; ചുമട്ടുതൊഴിലാളിക്ക് പരിക്ക്

Adivaram: ലഹരി മാഫിയുടെ ആക്രമണത്തിൽ ചുമട്ടുതൊഴിലാളിക്ക് പരിക്ക്. Adivaram പൊട്ടിക്കയ്യിൽ മുസ്തഫക്കാണ് പരിക്കേറ്റത്. ലഹരി മാഫിയകൾക്കെതിരെ അടിവാരത്ത് ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ച് പ്രതിരോധം തീർക്കുന്നതിനിടയിലാണ് ഈ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം മുസ്തഫയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള Night patrolling നടത്തുന്നതിനിടയിൽ സംശയാസ്പദമായ നിലയിൽ കണ്ട കൂന്തളംതേര് സ്വദേശി ശിഹാബിനെയും കൂടെ ഉണ്ടായിരുന്ന യുവാക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രതികാരമായിട്ടാണ് മുസ്തഫയെ ഇന്ന് അടിവാരത്ത് വച്ച് ശിഹാബ് വാഹനമിടിച്ച് പരിക്കേൽപ്പിച്ചതെന്നും പ്രതി ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറഞ്ഞു. […]
സംസ്ഥാന ബജറ്റ് – Koduvally മണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായി

Koduvally: 2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ Koduvally നിയോജകമണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായതായി Dr. M.K. Muneer MLA അറിയിച്ചു. Thamarassery പള്ളിപ്പുറം റോഡിന് 4 കോടി രൂപയും, CHMKM Govt. Arts & Science College Hostel Phase-1 നിർമ്മാണ പ്രവർത്തനത്തിന് രണ്ടു കോടി രൂപയും ബജറ്റിൽ അനുവദിച്ചു. ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ട മറ്റു പദ്ധതികള്‍ കട്ടിപ്പാറ വ്യവസായ പാര്‍ക്ക് അടിസ്ഥാന സൗകര്യം, കൊടുവള്ളി ഗവ ITI കെട്ടിടം നിര്‍മ്മാണം ഒന്നാം ഘട്ടം, താമരശ്ശേരി റവന്യു […]
Omassery Fest: ലഹരിക്കെതിരെ യുവ ജാഗ്രത ടേബിൾ ടോക്ക് ശ്രദ്ദേയമായി

Omassery: ഒരുമയുടെ സന്ദേശം വിളിച്ചോതി പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം Omassery ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ദശദിന Omassery Fest ന്റെ ഭാഗമായി സംഘടിപ്പിച്ച ‘ലഹരിക്കെതിരെ യുവ ജാഗ്രത’ ടേബിൾ ടോക്ക് ശ്രദ്ദേയമായി. Omassery Royad Down Town Square ൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ യുവജന-സന്നദ്ധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഗ്രൂപ്പ് ഡിസ്കഷനിലൂടെ രുപപ്പെടുത്തിയ കർമ്മ പദ്ധതി പ്രാവർത്തികമാക്കാൻ ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകും. Koduvally Inspector of Police കെ.പി.അഭിലാഷ് ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് […]