Thamarassery: കോരങ്ങാട് ഐഎച്ച്ആർഡി കോളേജ് സമീപം ഓട്ടോറിക്ഷയും ബൈക്കും മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്ക്.
ഓട്ടോ ഡ്രൈവര്‍ കോളിക്കല്‍ ആര്യംകുളം അബ്ദുല്‍ ജബ്ബാര്‍(53), മാതാവ് ആമിന(68), ആമിനയുടെ മകള്‍ ആരിഫ(32), ആരിഫയുടെ മകന്‍ മുഹമ്മദ് ജാസി(13), ബൈക്ക് യാത്രികനായ കന്നൂട്ടിപ്പാറ സ്വദേശി ഫഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ Thamarassery ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു