Puduppadi :ഓട്ടോ ടാക്സികളുടെ പെർമിറ്റ് കാലാവധി 15 വർഷം എന്നതിൽ നിന്ന് 20 വർഷമാക്കി പുതുക്കി നൽകണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്സ് INTUC പുതുപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് കാലം പരിഗണിച്ച് ബസ്സുകൾക്കും മറ്റും പെർമിറ്റ് കാലാവധി 22 വർഷമാക്കി ദീർഘിപ്പിച്ച സർക്കാർ നടപടിക്ക് പിന്തുണ നൽകുന്നതായും അതിന് ആനുപാതികമായി ഓട്ടോ ടാക്സികൾക്കും 20 വർഷമായി പെർമിറ്റ് കാലാവധി പുതുക്കി നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വർദ്ധിച്ചു വരുന്ന ദൈനംദിന ചിലവുകൾക്കും, ജീവിത സാഹചര്യങ്ങൾക്കും ആനുപാതികമായി വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഓട്ടോ ട്രാക്സി ഡ്രൈവർമാരെ മനുഷ്യത്വപരമായി സഹായിക്കുന്ന നിലപാട് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മുഹമ്മദലി കാക്കവയൽ അദ്ധ്യക്ഷത വഹിച്ച. നാസർ കക്കാട്, ജിജി കാക്കവയൽ, ഷൈജു, ജിനേഷ് ചക്കാല, ശ്രീലത എന്നിവർ പങ്കെടുത്തു.