karadi image

Bathery, കോടതി വളപ്പിലും കരടിയിറങ്ങി

hop thamarassery poster

Bathery: വയനാട്ടിൽ മാനന്തവാടിക്ക് പിന്നാലെ സുൽത്താൻ ബത്തേരിയിലും കരടിയിറങ്ങി. ബത്തേരി ടൗണിൽ കോടതി വളപ്പിൽ ഇന്നലെ രാത്രി 11 മണിയോടെ കരടിയെ കണ്ടെത്തി. റോഡ് കുറുകെ കടന്ന് കോടതി വളപ്പിൽ കയറിയ കരടിയെ ഇതുവഴിയെത്തിയ കാർ യാത്രികരാണ് കണ്ടത്.

കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് കരടി നീങ്ങിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു.

മാനന്തവാടിയിലെയും പനമരത്തെയും ജന വാസമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കരടിയിറങ്ങിയിരുന്നു. വന പാലകർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും നാലു ദിവസം ആശങ്ക പരത്തിയ കരടി ഒടുവിൽ പിടി കൊടുക്കാതെ കാടു കയറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരിയിലും കരടിയെ കണ്ടത്. കഴിഞ്ഞ ദിവസം വാകേരി മൂടക്കൊല്ലിയിലെ കൃഷിയിടത്തിലും കരടിയുടെ കാൽപ്പാടുകൾ കണ്ടതായി പറയപ്പെടുന്നുണ്ട്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test