Thamarassery, ചുരത്തിൽ വാഹന അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

HOP UAE VISA FROM 7300 INR - BANNER
Thamarassery: ചുരത്തിൽ വാഹന അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

തടി കയറ്റി ചുര
ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ “കുറുന്തൊടി ” ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ,സമറുദ്ദീൻ എന്നിവർ ചേർന്നാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test