Kalpetta: റിസോർട്ടിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ Wayanad ലെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ ചൂഷണത്തിനിരായ മലപ്പുറം കാരിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വാഴക്കാട് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
കൽപ്പറ്റ നഗരത്തിലെ ഒരു റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. തുടർന്ന് കൽപ്പറ്റ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മറ്റൊരു പെൺകുട്ടിയുമായി ഇയാളെ കൽപ്പറ്റയിലെ തന്നെ മറ്റൊരു റിസോർട്ടിൽ വെച്ച് പിടികൂടിയത്.