Thiruvambady: തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്ഷൻ, പുല്ലുരാംപാറ -പള്ളിപ്പടിയിൽ CITU ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ രൂപീകരിച്ചു.
സ: റോയി ഓണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, CITU ജില്ലാ കമ്മിറ്റി മെമ്പറും, Thiruvambady ഏരിയ കമ്മിറ്റി പ്രസിഡന്റുമായ ഷിജി ആന്റണി യോഗം ഉത്ഘാടനം ചെയ്തു.
തിരുവമ്പാടി CITU ഏരിയ കമ്മിറ്റി അംഗമായ ഷിജു, പുല്ലുരാംപാറ ലോക്കൽ കമ്മിറ്റി മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി ടി അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
കമ്മിറ്റി പ്രസിഡന്റായി പി ടി അഗസ്റ്റിനെയും, സെക്രട്ടറിയായി ബിനു പുൽത്തകിടി യെയും ട്രഷററായി ജോസ് ജോണിനെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മറ്റു നാലു പേരെയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് പള്ളിപ്പടി ബ്രാഞ്ച് മെമ്പർ കൃഷ്ണൻ സംസാരിച്ചു.
പള്ളിപ്പടിയിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്കൊപ്പം മറ്റു സംഘടനകൾ ഒന്നും തന്നെയില്ലാ എന്നും, കമ്മിറ്റി രൂപീകരണം ഓട്ടോ തൊഴിലാളികളെ കൂടുതൽ ഐക്യമുള്ളവരാക്കുമെന്നും, തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ CITU തൊഴിലാളി യൂണിയൻ എന്നും തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു.