Kannur: കണ്ണൂര്‍ കാട്ടാമ്പള്ളി ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. കുത്തേറ്റ റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുനിരത്ത് സ്വദേശിയാണ് റിയാസിനെ കുത്തിയതെന്നാണ് വിവരം. സംഭവ ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.