Kozhikode: ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.
മുൻ കോളജ് യൂണിയൻ ചെയർമാനും SFI യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ 9 പേർ Kozhikode മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. SFI പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പൊലിസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.