plane image

Airoplane വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപ രിഹാരം; സൗദിയിൽ നിയമം പ്രാബല്യത്തിലായി

HOP UAE VISA FROM 7300 INR - BANNER

Riyadh: സൗദി അറേബ്യയില്‍ Plane വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ട പരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

ഏതെങ്കിലും കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ പുറപ്പെടുന്നതിന് കാല താമസം നേരിടുകയോ ചെയ്താല്‍ ടിക്കറ്റിന്റെ 150 മുതല്‍ 200 ശതമാനം വരെ യാത്രക്കാരന് വിമാന കമ്പനികള്‍ നഷ്ട പരിഹാരം നല്‍കേണ്ടി വരും. ലഗേജുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ 6568 സൗദി റിയലോ 6432 ദിര്‍ഹമോ നഷ്ട പരിഹാരമായി നല്‍കണം. ലഗേജുകള്‍ക്ക് കേടുപാട് പറ്റിയാലും നഷ്ട പരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്. ഹംജ്ജ്, ഉംറ പോലുളള സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ബാധകമാണ്.

ടിക്കറ്റ്, ബോര്‍ഡിംഗ്, ബാഗേജ് കൈകാര്യം ചെയ്യല്‍, പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാര്‍ക്ക് സഹായം നല്‍കല്‍ തുടങ്ങി വിമാന യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുതിന്റെ ഭാഗമായാണ് കൂടുതല്‍ ശക്തമായ നിയമം നടപ്പിലാക്കുതെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test