Congress has taken over the debt and education expenses of the family who attempted mass suicide to defeat poverty image

ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യതയും വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് കോൺഗ്രസ് (Congress)

HOP UAE VISA FROM 7300 INR - BANNER

Malappuram: ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് Congress. അമരമ്പലം സൗത്തിലെ വീട്ടിൽ മരണമുഖത്തുനിന്നു രക്ഷപ്പെട്ടെത്തിയ അമ്മയെയും മക്കളെയും സന്ദർശിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കാമെന്നറിയിച്ചത്.

ഈ മാസം അഞ്ചിന് പുലർച്ചെ രണ്ടരയോടെയാണ് 55 കാരിയായ സുശീല, മകൾ, ഇവരുടെ മക്കളായ മൂന്നു കുട്ടികൾ എന്നിവർ കുതിരപ്പുഴയിലെ അമരമ്പലം സൗത്ത് ശിവക്ഷേത്രക്കടവിലിറങ്ങിയത്. വാടക കൊടുക്കാൻപോലും പണമില്ലാത്തതും സാമ്പത്തിക ബാധ്യതകളുമാണ് കുടുംബത്തെ കടുംകൈക്ക് പ്രേരിപ്പിച്ചത്.

ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികൾ രക്ഷപ്പെട്ട് അയൽവീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാരറിഞ്ഞത്. കടവിൽനിന്നു രണ്ടര കിലോമീറ്റർ ഒഴുകിപ്പോയ ശേഷം ചെറായി കെട്ടുങ്ങലിൽ പുഴയുടെ തീരത്തെ ചെടികളിൽപ്പിടിച്ച് കുട്ടികളുടെ അമ്മ രക്ഷപ്പെട്ടു. സംഭവം നടന്ന് അഞ്ചുദിവസം നീണ്ട തെരച്ചിലിനൊടുവിൽ സുശീല, 12കാരി അനുശ്രീ എന്നിവരുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്തിയത്

വിവരമറിഞ്ഞ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ ദൈന്യതയറിഞ്ഞത്. ഇവരുടെ വീട്ടിലെത്തി കടബാധ്യതയായ തുക കൈമാറി. രണ്ടു കുട്ടികളുടെ പഠനച്ചെലവ് Congress ഏറ്റെടുക്കുമെന്നും അറിയിച്ചു. അമരമ്പലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കേമ്പിൽ രവി, വണ്ടൂർ മണ്ഡലം പ്രസിഡൻ്റ് പി മുരളീധരൻ, സി വേണുഗോപാൽ, വിനയദാസ് മാസ്റ്റർ, പി വാസു, കെഎം സുബൈർ, കെടി രതീഷ്, കുട്ടിശങ്കരൻ അരിമ്പ്ര, അജ്മൽ സൗത്ത് എന്നിവരും ഷൗക്കത്തിനൊപ്പമുണ്ടായിരുന്നു

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test