Thiruvananthapuram: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം (Gold) കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെയാണ് ഡി.ആർ.ഐ അറസ്റ്റിലായത്.
അബുദാബിയിലെ സ്വർണക്കടത്ത് സംഘത്തിന് 80 കിലോ Gold കടത്താൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്.ഈ മാസം നാലിന് അബുദാബിയിൽനിന്ന് നാലരക്കിലോ Gold കടത്താൻ ശ്രമിച്ച സംഘത്തെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് സ്വർണക്കടത്ത് സംഘവുമായി രണ്ട് ഉദ്യോഗസ്ഥർക്ക് ബന്ധമുള്ളതായി കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും കൊച്ചി ഡി.ആർ.ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.