Koduvally, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നൽകുന്ന ഡി എ കുടിശ്ശിക ജീവനക്കാർക്കും നൽകണം.; കെ പി എസ് ടി എ

hop thamarassery poster
Koduvally: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കുടിശ്ശിക അനുവദിക്കാതിരിക്കുകയും ജീവനക്കാരുടെ ഡിഎ കുടിശ്ശിക അനുവദിക്കാതിരിക്കുകയും സ്വജനപക്ഷപാത കാണിച്ച് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനും ഐഎഎസ് ഉദ്യോഗസ്ഥർക്കും ഡിഎ കുടിശ്ശിക അനുവദിക്കുന്നത് പക്ഷപാതപരമാണെന്നും മുഴുവൻ ജീവനക്കാർക്കും ഡി എ കുടിശ്ശിക പൂർണ്ണമായും അനുവദിക്കണമെന്നും കെപിഎസ് ടി എ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 163 ഉപജില്ലകളിലും പ്രസ്തുത ഉത്തരവ് കത്തിക്കൽ സമരവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ നടത്തിയ പ്രധിഷേധ പ്രകടനവും ഓർഡർ കത്തിക്കലും നടത്തി. കൊടുവള്ളി ഉപജില്ല പ്രസിഡണ്ട് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.KPSTA സംസ്ഥാന നിർവാഹക സമിതി അംഗം പി.എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഷാജു പി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പി.സിജു, ബെന്നി ജോർജ്,, നീരജ് ലാൽ, ഒ.കെ മധു, ജിലേഷ്.കെ, ഷെഫീഖ്, കെ.കെ.ജസീര്‍. എന്നിവർ നേതൃത്വം കൊടുത്തു ഉപജില്ല ട്രഷറർ ദീപ നന്ദി അർപ്പിച്ച് സംസാരിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test