Thamarassery: പരാധീനതകൾ മൂലം വിർപ്പ് മുട്ടുന്ന Thamarassery ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ശ്രമംആരംഭിച്ചു. ഇതിന്റെ മുന്നോടിയായി താമരശേരി ചുങ്കത്ത് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന നികുതി വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് Thamarassery താലൂക്ക് തഹസിൽദാർ രാധാകൃഷ്ണന്റെയും ജില്ലാ ടഷറി ഓഫിസർ കെ. അനിൽ കുമാറിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി.
Thamarassery താലൂക്ക് വികസന സമിതി അംഗങ്ങളായ ടി.സി. വാസു, കെ.വി.സെബാസ്റ്റ്യൻ, സലിം പുല്ലടി, സി.പി. ജോൺസൻ, തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു. റൂറൽ ട്രഷറി മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിരമായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.