Elettil: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഉമ്മേത്തി ടി.കെ ക്ക് ലൈഫ് ഭവന പദ്ധതിയിലനുവദിച്ച വീടിൻ്റെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് നിർവ്വഹിച്ചു.
വാർഡ് മെമ്പർ കെ.കെ.ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷരീഫ് പി.കെ, മുഹമ്മദ് കുട്ടി ടി.കെ, മജീദ് ഇ.പി.സി, സലീം വി.കെ, ഫൗസിയ ടി.കെ എന്നിവർ സംസാരിച്ചു.