Mananthavady: MDMA യുമായി കോഴിക്കോട് സ്വദേശി എക്സൈസിൻറെ പിടിയിലായി. ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് വന്ന കർണാടക KSRTC ബസ്സിലെ യാത്രക്കാരനായ Kozhikode എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടിൽ ശ്രീജീഷ് .കെ ( 47) എന്നയാളെയാണ് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്.
Kozhikode ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയ 50 ഗ്രാം MDMA ആണ് എക്സൈസ് കണ്ടെത്തിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി. കെ , ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സനുപ് കെ.എസ്, എക്സൈസ് ഡ്രൈവർ സജീവ് കെ.കെ എന്നിവർ പങ്കെടുത്തു. പ്രതിയും തൊണ്ടി മുതലുകളും അനന്തര നടപടിക്കായി മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.