Farmers Congress State Camp and Farmers Conference at Thamarassery image

കർഷക കോൺഗ്രസ് സംസ്ഥാന ക്യാമ്പും കർഷക സമ്മേളനവും Thamarassery യിൽ

hop thamarassery poster

Thamarassery: കാർഷിക മേഖല കടുത്ത പ്രതിസന്ധികളെ നേരിടുന്ന ഈ കാല ഘട്ടത്തിൽ കാർഷിക പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന തല നേതൃ ക്യാമ്പും കർഷക സമ്മേളനവും നവംബർ 27, 28, 29 തീയതികളിൽ Thamarassery യിൽ ഉമ്മൻ ചാണ്ടി നഗറിൽ നടക്കും .

27 ന് വൈകുന്നേരം അഞ്ചു മണിക്ക് പതാക ഉയർത്തുന്നതോടു കൂടി ക്യാമ്പിന് തുടക്കമാകും. തുടർന്ന് പഴമയുടെ രുചിയെ പരിചയപ്പെടുത്തുന്ന ജൈവ ഭക്ഷ്യ മേളയും നടക്കും. 28 ന് രാവിലെ 9 മണിക്ക് റജിസ്ട്രേഷനോട് കൂടി ക്യാമ്പ് ആരംഭിക്കും.

മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ മുഖ്യാതിഥിയാവും. പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ. സി. വിജയൻ അധ്യക്ഷത വഹിക്കും

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test