fbpx
Siddaramaiah

അഞ്ച് ഉറപ്പുകളും നിയമമായി: സൗജന്യ ബസ്‌യാത്ര, അരി; വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍

hop holiday 1st banner

Bengaluru: കര്‍ണാടകയിൽ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍.സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനുമൊപ്പം ബെംഗളൂരു (Bengaluru) കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ ഈ അഞ്ചിന വാഗ്ദാനങ്ങളിലൂന്നിയാണ് സംസാരിച്ചത്.

അഞ്ചിന വാഗ്ദാനങ്ങള്‍:

1.എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി)

2.എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി)

3.എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ)

4.തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ പ്രതിമാസം ലഭിക്കും 18 മുതല്‍ 25 വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം (യുവനിധി)

5.സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.

weddingvia 1st banner