Omassery: Koduvally എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ആരംഭിച്ച Grant Koduvally മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി Omassery, സംഘടിപ്പിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളക്ക് ഉജ്ജ്വല തുടക്കം.Omassery പഞ്ചായത്ത് ഓഫീസ് പരിസരത്തെ ബസ് സ്റ്റാന്റിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളിലും വേദികളിലുമാണ് മേള നടക്കുന്നത്.വൈവിധ്യങ്ങളായ കാർഷികോൽപ്പന്നങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശനവും വിൽപനയും,വ്യാപാരോൽസവം,ഫുഡ് ഫെസ്റ്റ്,കാർഷിക സെമിനാർ,കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ അമ്യൂസ്‌മന്റ് പാർക്ക്,സാംസ്കാരിക സദസ്സ്,കലാ വിരുന്ന് തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെയാണ് ദശദിന കാർഷിക പ്രദർശന വിപണന മേള നടക്കുന്നത്.
ഡോ.എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് തട്ടാഞ്ചേരി,കെ.കെ.അബ്ദുല്ലക്കുട്ടി,പി.പി.കുഞ്ഞായിൻ,സൈനുദ്ദീൻ കൊളത്തക്കര,എ.കെ.അബ്ദുല്ല,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,യു.കെ.അബു ഹാജി,ടി.ശ്രീനിവാസൻ,മുനവ്വർ സാദത്ത് വെളിമണ്ണ,എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ഡി.ഉഷാദേവി ടീച്ചർ,കെ.എം.കോമളവല്ലി,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,ഒ.പി.അബ്ദുൽ റഹ്മാൻ,കൃഷി ഓഫീസർ പി.പി.രാജി എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് സ്വാഗതവും യു.കെ.ഹുസൈൻ നന്ദിയും പറഞ്ഞു.
ഫോട്ടോ:Omassery, കാർഷിക പ്രദർ ശന വിപണന മേള ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു