Gup School Bus Image

GUP School ചെമ്പുകടവിന് സ്കൂൾ ബസ് അനുവദിച്ചു

hop thamarassery poster

Kodanchery: ചെമ്പുകടവ് GUP School ന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
കുട്ടികളോടൊപ്പം ഒരു ചെറിയ ഉദ് ഘാടന യാത്രയും അദ്ദേഹം നടത്തി.

ഏറെകാലമായി കാത്തിരുന്ന സ്കൂൾ ബസ് കിട്ടിയ സന്തോഷത്തിൽ കുരുന്നു കുട്ടികൾ അവരുടെ സന്തോഷം പങ്കു വെച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി അദ്ധ്യാപകൻ ഡെന്നി പോൾ എം, പി ടി എ പ്രസിഡണ്ട് നസീബത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. അതോടൊപ്പം സബ് ജില്ലാ കായിക മേളയിൽ ലോങ്ങ്‌ ജമ്പ്, 200 മീറ്റർ ഓട്ടം എന്നി ഇനങ്ങളിൽ വിജയിച്ച സുമയ്യ റസാഖിനെ അനുമോദിച്ചു.
പി ടി എ പ്രസിഡന്റ് ഷൈജു ജോസഫ് എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കുള്ള പായസ വിതരണം നടത്തി.

 
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test