Wayanad: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട എക്സൈസ് പിടികൂടിയത് 3600 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ലോറിയില്‍ പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം സ്വദേശി കനകരാജ് (47) അറസ്റ്റിലായി. പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാള്‍ കര്‍ണാടക ബിഡതിയില്‍ നിന്നാണ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.